ഡിസംബര്‍ 1നാണ് ഇത് റെക്കോഡ് ചെയ്തത്.  10 മുതല്‍ 14 എംപിഎച്ച് വേഗതയാണ് കാറ്റിന് എന്നാണ് നാസ പറയുന്നത്

മനുഷ്യന്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദം അവന്‍റെ കാതുകളില്‍ എത്തിച്ച് നാസ. ചൊവ്വയിലെ കാറ്റിന്‍റെ ശബ്ദമാണ് നാസ പുറത്തുവിട്ടത്. നാസ ഇന്‍സൈറ്റാണ് ഇത് റെക്കോഡ് ചെയ്തത്. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇത് റെക്കോഡ് ചെയ്തത്. ഡിസംബര്‍ 1നാണ് ഇത് റെക്കോഡ് ചെയ്തത്. ഈ കാറ്റിന്‍റെ വേഗത 10 മുതല്‍ 14 എംപിഎച്ച് വേഗതയാണ് കാറ്റിന് എന്നാണ് നാസ പറയുന്നത്. തങ്ങള്‍ പ്ലാന്‍ ചെയ്ത ഒരു കാര്യമായിരുന്നില്ല കാറ്റിന്‍റെ ശബ്ദം എന്ന് നാസ ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ബ്രൂസ് ബാന്‍ട്രിറ്റ് പറയുന്നു.