Asianet News MalayalamAsianet News Malayalam

വിക്രം ലാന്‍ഡര്‍ ഇപ്പോഴും കാണാമറയത്ത്; നാസയുടെ ഉപഗ്രഹത്തിനും കണ്ടെത്താനായില്ല

വിക്രം ലാന്‍ഡര്‍ പതിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ചിത്രം നാസയുടെ ഉപഗ്രഹം ഒക്ടോബര്‍ 14ന് എടുത്തെന്നും എന്നാല്‍, വിക്രം ലാന്‍ഡര്‍ സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നും നാസ അറിയിച്ചു. 

NASA Moon orbiter couldn't finds Chandrayaan 2 Vikram lander
Author
New Delhi, First Published Oct 23, 2019, 6:19 PM IST

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-രണ്ടിന്‍റെ വിക്രം ലാന്‍ഡറിനെ ഇനിയും കണ്ടെത്താനായില്ല. നാസയുടെ ഉപഗ്രഹം കഴിഞ്ഞ ദിവസം വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍ ഉദ്ദേശിച്ച ദക്ഷിണ പോളിന്‍റെ ചിത്രമെടുത്തെങ്കിലും വിക്രം ലാന്‍ഡര്‍ പതിഞ്ഞില്ല. സെപ്റ്റംബര്‍ ഏഴിനാണ് ഐഎസ്ആര്‍ഒ ചാന്ദ്രയാന്‍ പദ്ധതി വിക്ഷേപണം ചെയ്തത്. വിക്രം ലാന്‍ഡര്‍ സൗത്ത് പോളില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയായിരുന്നു പദ്ധതി.

എന്നാല്‍, സോഫ്റ്റ് ലാന്‍ഡിംഗിന് നിമിഷങ്ങള്‍ക്ക് മുമ്പ് 2.1 കിലോമീറ്റര്‍ മുകളില്‍വച്ച് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.വിക്രം ലാന്‍ഡര്‍ പതിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ചിത്രം നാസയുടെ ഉപഗ്രഹം ഒക്ടോബര്‍ 14ന് എടുത്തെന്നും എന്നാല്‍, വിക്രം ലാന്‍ഡര്‍ സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നും നാസ അറിയിച്ചു.

' ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. പക്ഷേ, വിക്രം ലാന്‍ഡര്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചില്ല'-മിഷന്‍ പ്രൊജക്ട് ശാസ്ത്രജ്ഞന്‍ നോഹ എഡ്‍വാര്‍ഡ് പെട്രോ വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ ഇമെയിലില്‍ വ്യക്തമാക്കി. വിക്രം ലാന്‍ഡര്‍ വീണത് തിരച്ചില്‍ പരിധിക്ക് പുറത്തായിരിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 70 ഡിഗ്രി  ദക്ഷിണഭാഗത്ത്. എന്നാല്‍, ആ ഭാഗം നിഴല്‍ വിമുക്തമാകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 17ന് നാസയുടെ ഉപഗ്രഹം വിക്രം ലാന്‍ഡറിന്‍റെ ലാന്‍ഡിംഗ് സൈറ്റിന്‍റെ ചിത്രം എടുത്തിരുന്നു. 
 

Follow Us:
Download App:
  • android
  • ios