സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഒന്നുമില്ലാതെ കൈയ്യില്‍ മെസേജ് ടൈപ്പ് ചെയ്ത് അയക്കണോ?. അമേരിക്കയിലെ കാര്‍ണി മെലണ്‍ സര്‍വകലാശാല വികസിപ്പിച്ചെടുത്ത പുതിയ ഉപകരണം കൈയില്‍ കെട്ടിയാല്‍ ഇതല്ല, ഇതിനപ്പുറവും നടക്കും. 

സ്‌കിന്‍ ട്രാക്കെന്നാണ് പുതിയ ഉപകരണത്തിന്‍റെ പേര്. ഒരു സ്മാര്‍ട്ട് വാച്ചും മോതിരവും ചേര്‍ന്നതാണ് സ്‌കിന്‍ ട്രാക്ക്. വിരലില്‍ മോതിരം ധരിക്കുകയും സ്മാര്‍ട്ട് വാച്ച് കൈയില്‍ കെട്ടുകയും ചെയ്താല്‍ പിന്നെ നിങ്ങളുടെ ചര്‍മം ടച്ച് സ്‌ക്രീന്‍ ആയി പ്രവര്‍ത്തിച്ചുതുടങ്ങും. നിങ്ങള്‍ കൈത്തണ്ടയില്‍ ചെയ്യുന്നത് സ്മാര്‍ട്ട് വാച്ചിന്‍റെ ഡിസ്‌പ്ലേയില്‍ കാണിക്കും. 

മോതിരവും വാച്ചും തമ്മില്‍ റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചാണ് ഇതു സാധിക്കുന്നത്. ഇനി ഗെയിമുകള്‍ കളിക്കാനും ഫോണ്‍ ചെയ്യാനും മെസേജ് അയയ്ക്കാനും കൈയില്‍ തെട്ടാല്‍ മതിയെന്ന് സാരം. ഉപകരണം പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ശരീരത്തിന് ഹാനികരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.