മോസ്കോ: ഇന്ത്യയിലെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോരുവാന്‍ എല്ലാ സാധ്യതകളുമുണ്ടെന്ന് സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്നോഡന്‍. രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും, അവ വെറും 500 രൂപയ്ക്ക് ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സ്‌നോഡന്‍റെ വെളിപ്പെടുത്തല്‍.
പൂര്‍ണ്ണ സുരക്ഷിതമെന്ന് അവകാശപ്പെട്ടിരുന്ന പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി 500 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും 'ദി ട്രിബ്യൂണല്‍' റിപ്പോര്‍ട്ട ചെയ്തത്. കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്നും യാതൊരു വിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്.
എന്നാല്‍, ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരം വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജഞാതരായ കച്ചടവടക്കാരില്‍ നിന്നും വെറും 500 രൂപ കൊടുത്ത് ആയിരക്കണക്കിന് ആധാര്‍ വിവരങ്ങളാണ് വാങ്ങിയിട്ടുള്ളത്. വില്‍പ്പനക്കാര്‍ ഉപയോക്താക്കളെ കണ്ടെത്തുന്നത് വാട്‌സാപ്പ് വഴിയാണ്.
പേടിഎം വഴി 500 രൂപ നല്‍കുക. തുടര്‍ന്ന് 10 മിനിട്ട് കാത്തിരിക്കുക. അതിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട 'ഏജന്റ്' ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും തരും. ഇതുകൊണ്ട് ആധാര്‍ വിവരങ്ങള്‍ കാണാന്‍ കഴിയും. ഉപയോക്താക്കളുടെ പേര്, വിലാസം, പോസ്റ്റല്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയാണ് ലഭ്യമാകുക. 500 ന് ഒപ്പം ഒരു 300 രൂപ കൂടി കൊടുത്താല്‍ ഈ വിവരങ്ങളെല്ലാം പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറും ലഭ്യമാകും.
ഈ അജ്ഞാത സംഘത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് ആറ് മാസക്കാലമായി എന്നുമായിരുന്നു രാജ്യത്തെ ഞെട്ടിച്ച റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ ഈ അവകാശ വാദം തള്ളി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) രംഗത്ത് വന്നിരുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡിഎഐ അറിയിച്ചു.
