Asianet News MalayalamAsianet News Malayalam

കിടിലന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Nokia 6 could be the most important phones of the year in India
Author
First Published May 9, 2017, 10:24 AM IST

ഏത് ആന്‍‍ഡ്രോയ്ഡ് ഫോണിനോടും കിടപിടിക്കുന്ന വിശേഷങ്ങളുമായി നോക്കിയ ഫോണുകള്‍ ഇന്ത്യയില്‍ എത്തി. ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പുറത്തിറക്കിയ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകള്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്. 2013 ല്‍ തങ്ങളുടെ ഫോണ്‍ ബിസിനസ് മൈക്രോസോഫ്റ്റിന് നല്‍കിയതോടെ ഒരു വലിയ ഇടവേളയിലായിരുന്നു നോക്കിയ. സ്മാര്‍ട്ട്ഫോണ്‍ ലോകത്ത് ആദ്യ മൂടിചൂടമന്നനായിരുന്നു നോക്കിയ വന്‍വീഴ്ചയ്ക്ക് കാര്യമായ എല്ലാ വീഴ്ചകളും പഠിച്ചാണ് രണ്ടാം വരവിന് വരുന്നത് എന്ന സൂചനയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഫോണുകള്‍ നല്‍കുന്നത്.

നോക്കിയയുടെ പുതിയ ഫോണുകള്‍ ഒരു പ്രീമിയം ലുക്കില്‍ തന്നെയാണ് എത്തുന്നത്. അതായത് നോക്കിയ മുന്‍പ് ഇറക്കിയ ലൂമിയ ഫോണുകളുടെ ലുക്ക് വിദൂരതയില്‍ എങ്കിലും  നോക്കിയ 6,5,3 ഫോണുകളെ സ്വദീനിച്ചുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഫിംഗര്‍പ്രിന്‍റ് സ്കാനറോടെയാണ് 3 ഫോണുകള്‍ എത്തുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 7 ന്യൂഗയും

നോക്കിയ 6

നോക്കിയ 6 അലുമീനിയം ബോഡിയാണ്, ഒപ്പം സ്ക്രീനിന്‍റെ തുണയ്ക്കായി ഗോറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. പിന്നില്‍ നോക്കിയ ലോഗോയ്ക്ക് മുകളിലായി ലംബ ആകൃതിയില്‍ പ്രത്യേക ഡിസൈനിലാണ് മുഖ്യ ക്യാമറയും ഫ്ലാഷും ക്രമീകരിച്ചിരിക്കുന്നത്.  ആര്‍ട്ട് ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ബ്ലൂ, സില്‍വര്‍, കോപ്പര്‍ എന്നീ കളറുകളില്‍ നോക്കിയ 6 ലഭിക്കും.  154 x 75.8 x 7.85 ആണ് ഫോണ്‍ ഡൈമന്‍ഷന്‍. ഫോണിന്‍റെ മുന്‍പില്‍ ഫിംഗര്‍പ്രിന്‍റ് സ്കാനറും ഉണ്ട്.
നോക്കിയ 6ന്‍റെ സ്ക്രീന്‍ വലിപ്പം 5.5 ഇഞ്ച് ആണ്. ഐപിഎസ് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുടെ റെസല്യൂഷന്‍  1920 x 1080 ആണ്. ലാമിനേറ്റഡായ ഡിസ്പ്ലേ സണ്‍ലൈറ്റ് റീഡബിലീറ്റിയുണ്ട്. 3ജിബി റാം ഉള്ള ഫോണിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജ് 32 ജിബിയാണ്. അതേ സമയം ആര്‍ട്ട് ബ്ലാക്ക് മോഡല്‍ 4ജിബി റാം മോഡലായാണ് എത്തുന്നത് ഇതില്‍ 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജുണ്ടാകും.  മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി മൈമ്മറി കൂടുതല്‍ നേടാം. 

പ്രധാന ക്യാമറ ശേഷി 16 എംപിയാണ്. മുന്നിലെ ക്യാമറ 8 എംപിയാണ്.  4ജിബി സപ്പോര്‍ട്ടുമായി എത്തുന്ന ഫോണില്‍. 3.5 ഹെഡ്ഫോണ്‍ ജാക്കറ്റുണ്ട്. 3000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 15,000 രൂപ മുതല്‍ 20,000 വരെയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.

നോക്കിയ 5

ഇതിലും അലുമിനീയം ബോഡിയാണ്, ഗോറില്ല ഗ്ലാസ് ലാമിനേറ്റഡ് ഡിസ്പ്ലേ തന്നെയാണ് ഇതിനും. 5.2 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയാണ്  ഫോണിനുള്ളത്. സ്മനാപ് ഡ്രാഗണ്‍ 430 പ്രോസ്സസറാണ് ഈ ഫോണിനുള്ളത്. മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടെമ്പേര്‍ഡ് ബ്ലൂ, കോപ്പര്‍ എന്നീ കളറുകളില്‍ ഫോണ്‍ ലഭിക്കും. 
149.7 x 72.5 x 8.05 എംഎം ആണ് ഫോണിന്‍റെ ഡൈമന്‍ഷന്‍. 2ജിബി റാം ആണ് ഫോണിന്‍റെ ശേഷി. ഇതിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജ് 16ജിബിയാണ്. ഫോണിന്‍റെ ശേഖരണ ശേഷി എസ്.ഡികാര്‍ഡ് ഉപയോഗിച്ച് 128 ജിബിയായി വര്‍ദ്ധിപ്പിക്കാം. പ്രധാന ക്യാമറ 13 എംപിയും, മുന്‍ ക്യാമറ 8എംപിയുമാണ്.  4ജി സപ്പോര്‍ട്ട് ഒടെ എത്തുന്ന ഫോണിന്‍റെ ബാറ്ററി ശേഷി 3,000 എംഎഎച്ചാണ്. ഇതേ സമയം ഫോണിന്‍റെ വില 13,000ത്തിന് അടുത്തായിരിക്കും എന്നാണ് നോക്കിയ നല്‍കുന്ന സൂചന.

നോക്കിയ 3

5 ഇഞ്ചാണ് ഈ ഫോണിന്‍റെ ഡിസ്പ്ലേ. ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 1280 x 720 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. മാറ്റ് ബ്ലാക്ക്, ടെമ്പേര്‍ഡ് ബ്ലൂ, കോപ്പര്‍ വൈറ്റ് തുടങ്ങിയ കളറുകളില്‍ ഫോണ്‍ ലഭിക്കും.  143.4 x 71.4 x 8.48 എംഎം ആണ് ഫോണിന്‍റെ ഡൈമന്‍ഷന്‍.  1.3 ജിഗാഹെര്‍ട്സ് ശേഷിയുള്ള എംടികെ 6737 ക്വാഡ് കോര്‍ പ്രോസ്സസറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 2 ജിബി റാം, 16 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നീ പ്രത്യേകതകളും ഫോണിനുണ്ട്. എട്ട് എംപിയാണ് ഫോണിന്‍റെ മുന്നിലെ ക്യാമറ. പിന്നിലും ഇതേ എംപി തന്നെയാണ് നോക്കിയ 3ക്ക് നല്‍കിയിരിക്കുന്നത്. 9,700 ആയിരിക്കും ഈ ഫോണിന്‍റെ വില എന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios