മുംബൈ: റിലയന്‍സിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റ് ആണ് ലൈഫ്. റിലയന്‍സ് ജിയോയുടെ അവതരിപ്പിക്കലോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലൈഫ് ബ്രാന്‍ഡ് 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിലകുറച്ചിരിക്കുകയാണ് ഇപ്പോള്‍. 

13,499 രൂപയുണ്ടായിരുന്ന ലൈഫ് വാട്ടര്‍ 2വിന്‍റെ വില നാലായിരം രൂപ കുറച്ച് റിട്ടെയ്‌ലില്‍ 9,499 രൂപയ്ക്ക് ലഭിക്കും. 5,999 രൂപയാണ് ലൈഫ് വിന്‍ഡ് 6ന്‍റെ പുതിയ വില. നേരത്തെ ഇത് 6,499 രൂപയായിരുന്നു. 4,799 രൂപയുണ്ടായിരുന്ന ലൈഫ് ഫ്‌ളെയിം 2 ഇനിമുതല്‍ 3,499 രൂപയ്ക്ക് ലഭ്യമാക്കും. വില 1,300 രൂപ കുറച്ചു.

വിലകുറച്ചതിന് പുറമെ ഉപഭോക്തക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും റിലയന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,999 രൂപയ്ക്ക് മൂന്ന് മാസം അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും വോയ്‌സ് കോള്‍ ഓഫറും. റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കിലൂടെയാണ് ഈ ഓഫര്‍.

ജിയോ വാണിജ്യപരമായി അവതരിപ്പിച്ചിട്ടില്ലെങ്കിലും എംപ്ലോയി റെഫറല്‍ പ്രോഗ്രാമിലൂടെ ആയിരിക്കും പ്ലാന്‍ ഉപഭോക്താവിന് ലഭ്യമാക്കുക.