നഗ്നയോഗി എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വൈറലാകുന്നു. നഗ്നയായി യോഗ ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ഈ അക്കൗണ്ടില്‍ ഉള്ളത്. 2015 ല്‍ തുടങ്ങിയ ഈ അക്കൗണ്ട് പേരു വെളിപ്പെടത്താതെ നഗ്നയോഗി എന്ന പേരിലാണു തുടങ്ങിരിക്കുന്നത്. പൂര്‍ണ്ണനഗ്നമായ ചിത്രങ്ങളാണ് എങ്കിലും ചിത്രങ്ങളൊന്നും അശ്ലീലം എന്ന പദം ഉപയോഗിച്ചു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതല്ല.

 രണ്ടു വര്‍ഷം കൊണ്ട് 6,72000 ഫോളോവേഴ്‌സാണ് ഈ അക്കണ്ടിന് ഉള്ളത്. ഇതു കൂടാതെ ഈ അക്കൗണ്ടില്‍ നിന്നു പ്രചോദം ഉള്‍ക്കൊണ്ടു പലരും സ്വന്തം നഗ്നയോഗ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. മകിച്ച ചിത്രങ്ങള്‍ക്കൊപ്പം പ്രചോദനമേകുന്ന അടിക്കുറുപ്പുകളും ഇവര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നു.

സ്വന്തം ശരീരത്തെ പ്രണയിക്കാന്‍ പഠിക്കു അതില്‍കൂടി പ്രകൃതിയോടും ജീവിതത്തോടും ഇണങ്ങു എന്ന സന്ദേശമാണു മിക്ക പോസ്റ്റുകളുടേയും സാരാംശം. എന്തിനാണു നഗ്നമായ യോഗചിത്രങ്ങള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നത് എന്നതിനു നഗ്നയോഗി തന്നെ ചില കാര്യങ്ങളും വെളിപ്പെടുത്തിട്ടുണ്ട്. ഇതിലൊക്കെ കേവലം ഫോട്ടോകള്‍ക്ക് അപ്പുറം ചിലതുണ്ട്. 

"In order to love who you are, you cannot hate the experiences that shaped you." ❤ -Andrea Dykstra #NYGyoga

A post shared by Nude Yoga Girl (@nude_yogagirl) on