Asianet News MalayalamAsianet News Malayalam

വൺ പ്ലസിന്‍റെ ഫോണുകളുടെ വില കുത്തനെ കുറച്ചു

OnePlus 3 launch date is June 14, according to a live chat agent
Author
First Published May 26, 2016, 11:25 AM IST

ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വൺ പ്ലസിന്‍റെ ഫോണുകളുടെ വില കുറച്ചു. പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 3 പുറത്തിറക്കുന്നതിന് മുന്നൊരുക്കം എന്ന നിലയിലാണ് ഈ നീക്കം. ജനപ്രിയ മോഡലുകളായ വൺ പ്ലസ് 2, വൺ പ്ലസ് വൺ, വൺ പ്ലസ് എക്സ് എന്നീ ഫോണുകളുടെ വിലയിലാണ് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നത്.

വൺ പ്ലസ് 2 (64 ജിബി) മോഡലിനു 299 ഡോളറാണ് പുതുക്കിയ വില (ഏകദേശം 20,000 രൂപ). വൺ പ്ലസ് വൺ (64 ജിബി) വില 249 ഡോളറാണ് ( ഏകദേശം 16,700 രൂപ). ഏറ്റവും വില കുറഞ്ഞ വൺ പ്ലസ് എക്സ് (64 ജിബി) ഫോണിനു 199 ഡോളർ നൽകിയാൽ മതി ( ഏകദേശം 13300 രൂപ).

നേരത്തെ ഈ മോഡലുകള്‍ക്ക് വൺ പ്ലസ് 2ന് 399 ഡോളര്‍. വൺ പ്ലസ് വണ്ണിന് 349 ഡോളർ, വൺ പ്ലസ് എക്സ് ഫോണിനു 249 ഡോളര്‍ എന്നിവയായിരുന്നു വില. എന്നാൽ ചൈന അടക്കമുള്ള അന്താരാഷ്ട്ര വിപണിയില്‍ മാത്രമാണ് ഈ വിലക്കുറിവ് നിലവില്‍ വന്നിരിക്കുന്നത്. വൺ പ്ലസ് ഫോണുകളുടെ ഇന്ത്യന്‍ വില വൺപ്ലസ് 3 ഇന്ത്യയില്‍ എപ്പോള്‍ എത്തും എന്നത് അനുസരിച്ചെ കുറയുവാന്‍ സാധ്യതയുള്ളൂ.

നിലവിൽ ഇന്ത്യയിൽ വൺ പ്ലസ് 2  64 ജിബി മോഡലിന് വില 22,999 രൂപയാണ്, 16 ജിബി മോഡലിന് 18,999 രൂപയാണ് വില. വൺ പ്ലസ് വൺ 64 ജിബി മോഡൽ 18,999 രൂപയാണ് ഇന്ത്യന്‍ വില. വൺ പ്ലസ് എക്സ് വില 14,999 രൂപയുമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios