സീരീസിൽ ഒപ്പോ F31, F31 പ്രോ, ഒപ്പോ F31 പ്രോ + എന്നിവ ഉൾപ്പെടും.

ചൈനീസ് സ്‍മാർട്ട്‌ ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ F31 സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യത. ഓപ്പോയുടെ F31 സീരീസ് സെപ്റ്റംബർ 12 മുതൽ 14 വരെ തീയിതിക്കുള്ളിൽ ലോഞ്ച് ചെയ്യുമെന്ന് ടിപ്‌സ്റ്റർ അഭിഷേക് യാദവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. സീരീസിൽ ഒപ്പോ F31, F31 പ്രോ, ഒപ്പോ F31 പ്രോ + എന്നിവ ഉൾപ്പെടും. F31 ന് മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറും F31 പ്രോയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 7300 ഉം ലഭിക്കാൻ സാധ്യതയുണ്ട്.

ഈ സ്മാർട്ട്‌ഫോണുകളിൽ 80 W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,000 mAh ബാറ്ററിയായിരിക്കും പ്രത്യേകത. ക്യാമറയുടെയും ചിപ്‌സെറ്റിന്റെയും കാര്യത്തിൽ വലിയ അപ്‌ഗ്രേഡുകൾ ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. അടുത്തിടെ ഒപ്പോയുടെ K13 ടർബോ പ്രോയും ഒപ്പോ K13 ടർബോയും രാജ്യത്ത് പുറത്തിറക്കി.

ഓപ്പോ F31 സീരീസ് 360-ഡിഗ്രി ആർമർ ബോഡിയുമായിട്ടാണ് വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ ലൈനപ്പിൽ ഒരു അലുമിനിയം അലോയ് മദർബോർഡ് കവറും ലഭിക്കും. മെച്ചപ്പെട്ട ഡ്രോപ്പ് പ്രൊട്ടക്ഷനായി ഡയമണ്ട്-കട്ട് കോർണറുകളും ഇംപാക്ട്-അബ്സോർബിംഗ് എയർബാഗുകളും ഉപയോഗിച്ച് ഇത് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇതിനുപുറമെ, നെറ്റ്‌വർക്ക് പ്രകടനത്തിൽ മെച്ചപ്പെടുത്തലുകളും നമുക്ക് പ്രതീക്ഷിക്കാം.