ഐഫോണ്‍ വിലയില്‍ വന്‍ കുറവ് വരുത്തി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഗ്രാന്‍റ് ഹോം അപ്ലെയ്ന്‍സസ് സെയില്‍. ഐഫോണ്‍ 8 64 ജിബി പതിപ്പ് വലിയ വിലക്കുറവില്‍ ലഭിക്കും. ഇതിന് ഒപ്പം തന്നെ എല്‍ഇഡി ടിവി അടക്കമുള്ളവയ്ക്കും ഡിസംബര്‍ 19വരെ വന്‍ ഓഫര്‍ ലഭിക്കും. നവംബര്‍ 17 മുതല്‍ 19 വരെയാണ് വില്‍പ്പന. 

2,000 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും. അതേ സമയം പേടിഎമ്മിന്‍റെ ഓണ്‍ലൈന്‍ ഷോപ്പായ പേടിഎം മാളില്‍ വന്‍ ഓഫറാണ് ഐഫോണ്‍ 8 ന്‍റെ 64 ജിബിക്ക് ലഭിക്കുന്നത്. ഇപ്പോള്‍ 64,000 രൂപ വിപണി വിലയുള്ള ഐഫോണ്‍ 8, 51,810 രൂപയ്ക്ക് വാങ്ങാം. ഫോണ്‍ 64,000 രൂപയ്ക്ക് വാങ്ങുമ്പോള്‍ A10K എന്ന കോഡ് ഉപയോഗിച്ചപ്പോള്‍ 10,000 രൂപ ക്യാഷ്ബാക്കായി ലഭിക്കും.