ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഇനി മലയാളത്തിലും. പിഎംഒ വെബ്‌സൈറ്റ് (pmindia.gov.in ) മലയാളമുള്‍പ്പെടെ ആറു പ്രാദേശിക ഭാഷകളിലും ഇനി ലഭ്യമാകും. മലയാളത്തിനു പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ലഭ്യമാകുക. 

എന്‍ഡിഎ സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ പരിഷ്കാരം. ഇതിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു. നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് സൈറ്റ് ലഭ്യമായിരുന്നത്. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് സുഷമ സ്വരാജ് പറഞ്ഞു.