ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഹാക്കര്‍മാര്‍. എത്തിക്ക് ഹാക്കിംഗ് സംഘമായ അനോണിമസാണ് ഒരു വര്‍ഷം മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റുമായി പ്രഖ്യാപിച്ച സൈബര്‍ പോരാട്ടം ശക്തമാക്കിയത്. അമേരിക്കയിലെ ഓര്‍ലാന്‍റോ കൂട്ടക്കൊലയ്ക്ക് പുറമേ അതിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുതത്താണ് അനോണിമസിനെ ചൊടിപ്പിച്ചത്.

ഐഎസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തകര്‍ത്താണ് അനോണിമസ് വീണ്ടും ഐഎസിന് വെല്ലുവിളി ഉയര്‍ത്തിയത്. ഒപ്പം ഐഎസിന്‍റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതിനോടൊപ്പം അവയില്‍ പോണ്‍ വീഡിയോകളും, ഞങ്ങള്‍ പോണ്‍ ഇഷ്ടപ്പെടുന്നു എന്നും പോസ്റ്റ് ചെയ്യുന്നതാണ് അനോണിമസിന്‍റെ ആക്രമണ രീതി. 

പുതിയ ആക്രമണം സംബന്ധിച്ച് അനോണിമസ് ഇറക്കിയ പ്രസ്താവന ഇങ്ങനെ പറയുന്നു, 'ഞങ്ങള്‍ മുന്‍പ് പറഞ്ഞിരുന്നു സോഷ്യല്‍ മീഡിയ ചിലര്‍ ഭയവും അവരുടെ അജണ്ടയും പ്രചരിപ്പിക്കാനുള്ള മെഗാഫോണായി ഉപയോഗിക്കും, അത് അവര്‍ ചെയ്യുന്നു ഇനി ആ മെഗാഫോണ്‍ തിരിച്ചുവാങ്ങുക എന്നതാണ് നമ്മുടെ ദൗത്യം'

ഇത് സംബന്ധിച്ച ന്യൂസബിള്‍ വീഡിയോ കാണാം