ദില്ലി: അടുത്തകാലത്തായി ഓണ്‍ലൈന്‍ പോണ്‍വീഡിയോകളുടെ കൈമാറ്റ സ്ഥലമായി സന്ദേശ ആപ്ലികേഷനുകള്‍ മാറിയിട്ടുണ്ട്. വാട്ട്സ്ആപ്പ് തന്നെ ഇതില്‍ മുന്നില്‍. എന്നാല്‍ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നിതിന്‍റെ ഭാഗമായി വാട്‌സാപ്പ് തന്നെ പോണ്‍ വീഡിയോകള്‍ തടഞ്ഞേക്കും. വാട്‌സാപ്പിന് ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഈ കാര്യം പറയുന്നത്.

പോണ്‍ വീഡിയോകളും ചിത്രങ്ങളും തടയുന്നതുമായി ബന്ധപ്പെട്ട് കോടതി വാട്‌സാപ്പിന് നോട്ടീസയച്ചിരുന്നു. ഇതിലെ സാങ്കേതികമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാട്‌സാപ്പ് പ്രതിനിധികള്‍ ഉടന്‍ തന്നെ കോടതിയിലെത്തും. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്‍റെ പാനലുമായി സഹകരിക്കുമെന്ന് വാട്‌സാപ്പ് കഴിഞ്ഞ ദിവസം അറയിച്ചിരുന്നു. 

ഒരു പുതുസംവിധാനം കണ്ടെത്തി അതിലൂടെ ഇത്തരം വീഡിയോകള്‍ തിരിച്ചറിഞ്ഞ് അവ കളയാനാണ് വാട്‌സാപ്പ് നോക്കുന്നത്. എന്നാലിതിന് ഒരുപാട് പരിമിതികളുണ്ട്. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അക്രമികള്‍ തമ്മിലുള്ള ആശയ വിനിമയവും മിക്കാവാറും വാട്‌സാപ്പിലൂടെയാവും നടത്തുക. എന്‍ക്രിപ്റ്റ് ആയതിനാല്‍ സന്ദേശങ്ങള്‍ സ്വകാര്യമാകുന്നു എന്നാണ് പൊതുവില്‍ വാട്ട്സ്ആപ്പിനെതിരായ പരാതി.