ഇന്റര്‍ നെറ്റ് ഉപയോഗിക്കുമ്പോള്‍ പോണ്‍ സൈറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? ഉപയോക്താക്കളുടെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് പണം വാരാന്‍ പുതിയ വഴികള്‍ ഒരുക്കുകയാണ് പോണ്‍ സൈറ്റുകള്‍. സൈബര്‍ സുരക്ഷാ സ്ഥാപനമായ 360 നെറ്റ് ലാബിലെ ഗവേഷകരുടേതാണ് വെളിപ്പെടുത്തലുകള്‍. ക്രിപ്റ്റോ മൈനിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 

അലക്സാ റാങ്കിങില്‍ മുന്നില്‍ നില്‍ക്കുന്ന സൈറ്റുകളിലാണ് ഉപയോക്താക്കളുടെ വ്യക്തി വിരങ്ങള്‍ ചോര്‍ത്താനുള്ള മൈനിങ് കോഡുകള്‍ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഹോ പേജില്‍ ഇത്തരം മൈനിങ് കോഡുകള്‍ ഉപയോഗിക്കുന്നതില്‍ ഏറിയ പങ്കും പോണ്‍ സൈറ്റുകളാണെന്നാണ് വിലയിരുത്തലുകള്‍. 

തട്ടിപ്പുകള്‍ക്കും പരസ്യങ്ങള്‍ക്കുമായി ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് വെളിപ്പെടുത്തലുകള്‍. ഗൂഗിള്‍ ക്രോമിന്റെ വിവിധ എക്സ്റ്റന്‍ഷനുകളിലും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലും ഇത്തരം മൈനിങ് കോഡുകള്‍ കണ്ടെത്തിയതായാണ് 360 നെറ്റ് ലാബിന്റെ വാദം. 

ഇത്തരം സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ ഏറിയ പങ്കും വെര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായും 360 നെറ്റ് ലാബ് വിശദമാക്കുന്നുണ്ട്. ഇത്തരത്തില്‍ മൈനിങ് കോഡുകള്‍ ഉപയോഗിക്കുന്ന സൈറ്റുകളുടെ ലിസ്റ്റും 360 നെറ്റ് ലാബ് പുറത്ത് വിട്ടിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൈനിങ് കോഡുകള്‍ ഉപയോഗിക്കുന്നത് കൂടുതലാണെന്നും നെറ്റ് ലാബ് അവകാശപ്പെടുന്നു. കമ്പ്യൂട്ടറുകള്‍ പെട്ടന്ന് സ്ളോ ആവുന്നതിന് പിന്നിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ മൂലമാണെന്നും 360 നെറ്റ് ലാബ് വ്യക്തമാക്കുന്നു. അപകടകരമായ വൈറസുകളും ഇത്തരം കോഡുകള്‍ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളില്‍ കടത്തി വിടുന്നുണ്ടെന്നാണ് പഠനം.