ന്യൂയോര്‍ക്ക്: പോണ്‍ സൈറ്റായ പോണ്‍ഹബ്ബില്‍ നിന്നും ലക്ഷക്കണക്കിന് വീഡിയോ നീക്കം ചെയ്തു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ വലിയ പ്രതിഷേധം ഉയരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോണ്‍ഹബ്ബ് തങ്ങളുടെ വെബ്സൈറ്റില്‍ നിന്നും ലക്ഷക്കണക്കിന് വീഡിയോകള്‍ ഡിലീറ്റ് ചെയ്തത്.

പോണ്‍ഹബ്ബില്‍ നിയമവിരുദ്ധമായ ബലാത്സംഗ വീഡിയോകള്‍ ഉണ്ടെന്നും ആളുകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നുമുള്ള  ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.  പ്രമുഖ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സേവനദാതക്കളായ മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവ പോണ്‍ഹബ്ബിനുള്ള സേവനം പിന്‍വലിച്ചു. ഇതോടെ സൈറ്റിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ കാര്‍ഡുകള്‍ ഉപയോഗിക്കാനാവാതായി.  ഇതിന് പിന്നാലെയാണ് പോണ്‍ ഹബ്ബ് വീഡിയോകള്‍ പിന്‍വലിച്ചത്.  

ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടിന് പിന്നാലെ നാഷണല്‍ സെന്റര്‍ ഓണ്‍ സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോണ്‍ ഹോക്കിന്‍സ് വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ കമ്പനികള്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകള്‍ വിറ്റ് ലാഭമുണ്ടാക്കുന്നുവെന്ന്   പറഞ്ഞു. ഇതിന് പിന്നാലെയാണ് ഈ കമ്പനികള്‍ സേവനം പിന്‍വലിച്ചത്. വിവാദം കനത്തതോടെ രംഗം തണുപ്പിക്കാന്‍ പോണ്‍ഹബ്ബ് പുതിയ തീരുമാനങ്ങള്‍ എടുത്തിരുന്നു.