ദില്ലി: ഒരു വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളില്‍ നാഴികക്കല്ലായി ഇന്നത്തെ ദിവസം രേഖപ്പെടുത്തുമെന്ന് പ്രണബ് മുഖര്‍ജി ട്വീറ്റ് ചെയ്തു.

അവിസ്മരണീയമായ ചുവടുവെയ്പാണ് ഐഎസ്ആര്‍ഒ നടത്തിയതെന്നും ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശസാത്രജ്ഞരേയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.