സര്‍ക്കാര്‍ ജോലിക്കുള്ള മത്സര പരീക്ഷകള്‍ നേരിടുന്നവര്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്ത് വയ്ക്കാന്‍ പല എളുപ്പവഴികളുമുണ്ട്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ തരംഗമാകുന്ന കാലത്ത് ഇതാ ട്രോളുകള്‍ പൊതുവിജ്ഞാനം ഓര്‍ത്ത് വയ്ക്കാന്‍ സാധിക്കുന്ന ടൂളായി മാറുന്നു. അതാണ്ട് പി.എസ്.സി ട്രോള്‍സ്.

കോഴിക്കോട് സ്വദേശി വിപിന്‍ നേതൃത്വം നല്‍കുന്ന ഫേസ്ബുക്ക് പേജ് വൈക്കോലിലാണ് ആദ്യം ട്രോളുകള്‍ പരീക്ഷിച്ചത്. ഇതിന് മികച്ച പ്രതികരണം ലഭിച്ചപ്പോഴാണ് പുതിയ പേജ് ആരംഭിച്ചത്. ദിവസം നിരവധി ട്രോളുകളാണ് ഈ പേജില്‍ വരുന്നത്. ഒരു മാസത്തിനുള്ളില്‍ 25,000ത്തോളം ലൈക്കാണ് ഈ പേജിന് ലഭിച്ചിരിക്കുന്നത്.