ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ബ്ലൂവെയിൽ ചലഞ്ച് എന്ന കുപ്രസിദ്ധ ഓണ്‍ലൈൻ ഗെയിംമിന് അടിമയായിരുന്ന വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്കൂൾ വിദ്യാർഥിയായ 13 വയസുകാരനാണ് സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്. എന്നാൽ മറ്റു കുട്ടികൾ ഉടൻതന്നെ പിടിച്ചു മാറ്റുകയായിരുന്നു. കുട്ടിയുടെ അസ്വഭാവികമായ പെരുമാറ്റം ശ്രദ്ധിച്ച കായികാദ്ധ്യാപകനാണ് കുട്ടിയെ രക്ഷിച്ചത് എന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Scroll to load tweet…

പിതാവിന്‍റെ ഫോണ്‍ വഴി ബ്ലൂവെയിൽ ചലഞ്ചില്‍ പങ്കെടുത്തിരുന്നതായി കുട്ടി പോലീസ് ചോദ്യം ചെയ്യലിൽ കുട്ടി സമ്മതിച്ചിട്ടുണ്ടെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം മുംബൈയിലെ അന്ധേരിയിൽ ബ്ലൂവെയിൽ ഗെയിം കളിച്ച് 14 വയസുകാരന്‍ ഏഴുനില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയിരുന്നു. ഓണ്‍ലൈൻ സാമൂഹിക മാധ്യമങ്ങൾ വഴി കളിക്കുന്ന ബ്ലൂവെയിൽ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിർബന്ധിപ്പിക്കുന്നതാണ്. 

Scroll to load tweet…