Asianet News MalayalamAsianet News Malayalam

സമുദ്രത്തിന്‍റെ മുകളില്‍ എത്തിയാല്‍ ഉരുകിതീരും മത്സ്യം

മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കോ മ​​​​റ്റു സ​​​​മു​​​​ദ്രജീ​​​​വി​​​​ക​​​​ൾ​​​​ക്കോ അ​​​​ല്പ​​​​സ​​​​മ​​​​യം പോ​​​​ലും ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​മ​​​​ല്ലാ​​​​ത്ത ചു​​​​റ്റു​​​​പാ​​​​ടി​​​​ൽ​​ ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ് ഇ​​​​വ​​​​യെ​​ന്നാണ് ഗവേഷകര്‍ പറയുന്നത്

rapid melt underwater fish found
Author
Pacifica, First Published Sep 18, 2018, 8:43 AM IST

അ​​​​റ്റ്കാ​​​​മ: കരയില്‍ എത്തിയാല്‍ ഉരുകിപോകുന്ന അപൂര്‍വ്വ സമുദ്രാന്തര്‍ഭാഗ മത്സ്യത്തെ കണ്ടെത്തി ശാസ്ത്രലോകം. ശാന്ത സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ അ​​​​റ്റ്കാ​​​​മ ട്ര​​​​ൻ​​​​ജി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 7,500 മീ​​​​റ്റ​​​​ർ ആ​​​​ഴ​​​​ത്തി​​​​ലാ​​​​യാ​​​​ണ് മൂ​​​ന്ന് അ​​​​പൂ​​​​ർ​​​​വ മ​​​​ത്സ്യ​​​​യി​​​​ന​​​​ങ്ങ​​​​ളെ ന്യൂ​​​​കാ​​​​സി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. 

മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കോ മ​​​​റ്റു സ​​​​മു​​​​ദ്രജീ​​​​വി​​​​ക​​​​ൾ​​​​ക്കോ അ​​​​ല്പ​​​​സ​​​​മ​​​​യം പോ​​​​ലും ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​മ​​​​ല്ലാ​​​​ത്ത ചു​​​​റ്റു​​​​പാ​​​​ടി​​​​ൽ​​ ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ് ഇ​​​​വ​​​​യെ​​ന്നാണ് ഗവേഷകര്‍ പറയുന്നത്. അ​​​തി​​​ശൈ​​​ത്യ​​​വും അ​​​തി​​​മ​​​ർ​​​ദ​​​വു​​​മാ​​​ണ് മ​​​റ്റു ജീ​​​വി​​​ക​​ളെ ഇ​​​ത്ര അ​​​ഴ​​​ത്തി​​​ൽ ജീ​​​വി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന്  അ​​​ക​​​റ്റു​​​ന്ന​​​ത്. 

പി​​​ങ്ക്, പ​​​ർ​​​പ്പി​​​ൾ, ബ്ലൂ ​​​അ​​​റ്റ്കാ​​​മ എ​​​ന്നീ മൂ​​​ന്നു താ​​​ത്കാ​​​ലി​​​ക നാ​​​മ​​​ങ്ങ​​​ളാ​​​ണ് പു​​​തു​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ മീ​​​നു​​​ക​​​ൾ​​​ക്കു ശാ​​​സ്ത്ര​​​ജ്ഞ​​​ർ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യെ​​​ല്ലാം​​​ത​​​ന്നെ ലി​​​പ്റൈ​​​ഡ് കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​യാ​​​ണെ​​​ന്നാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. അ​​​തി​​​മ​​​ർ​​​ദ​​​വും അ​​​തി​​​ശൈ​​​ത്യ​​​വു​​​മൊ​​​ക്കെ​​​യു​​​ള്ള പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ണ്ടെ​​​ങ്കി​​​ലും ക​​​ട​​​ലി​​​ന്‍റെ മു​​​ക​​​ൾ​​​ഭാ​​​ഗ​​​ത്തേ​​​ക്ക് അ​​​ടു​​​ക്കുംതോ​​​റും ഇവ ഉ​​​രു​​​കി​​​യി​​​ല്ലാ​​​താ​​​കു​​​ന്ന​​​വ​​​യാ​​​ണെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ർ പ​​​റ​​​ഞ്ഞു. 

പ്ര​​​ത്യ​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ട​​​ലി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ച ഒ​​​രു മ​​ത്സ്യം ക​​​ര​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും ഉരുകി അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​റി​​​യി​​​ച്ചു. ക​​​ട​​​ലി​​​ന്ന​​​ടി​​​ത്ത​​​ട്ടി​​​നു സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം കൃ​​​ത്യ​​​മാ​​​യി ഒ​​​രു​​​ക്കി​​​യ​ ശേ​​​ഷം  ഉ​​​രു​​​കുംമ​​​ത്സ്യ​​​ങ്ങ​​​ളെ വ​​​ല​​​യി​​​ലാ​​​ക്കാ​​​നാ​​​ണ്  ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ പ​​​ദ്ധ​​​തി.

Follow Us:
Download App:
  • android
  • ios