ലോകത്തിനെ ഹരം പിടിപ്പിക്കുന്ന പോക്കിമോന്‍ ഗെയിം ഒപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് അവസാനമില്ല, നിരവധി പേര്‍ പോക്കിമോനെ അന്വേഷിച്ച് പല സ്ഥലങ്ങളിലും ചെന്നുകയറിയിട്ടുണ്ട്. പോക്കിമോന്‍ വഴി അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്. 

പോക്കിമോനെ അന്വേഷിച്ചെത്തിയ കൗമാരക്കാരുടെ കണ്ണില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളാണ് ഉടക്കിയത്.
ലണ്ടനിലെ ബാക്ക്ബീത്ത് കോമണിലാണ് സംഭവംലോറന്‍ ഡുന(24), സഹോദരന്‍ ലൂയിസ് ഓവറെല്‍ (20) സഹോദരി ലിബ്ബി (14) എന്നിവരാണ് സംഭവത്തിന് ദൃക്‌സാക്ഷികളായത്. മാതാപിതാക്കള്‍ക്കൊപ്പം ബാക്ക്ബീത്തില്‍ സമയം ചെലവഴിക്കാനെത്തിയതായിരുന്നു മൂവര്‍ സംഘം. 

രാത്രി പതിനൊന്ന് മണിയോടെ മൂവരും പോക്കിമോന്‍ കളിച്ച് ദമ്പതികളുടെ സമീപം എത്തുകയായിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ കുട്ടികള്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 25,000 തവണയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടത്.