മുംബൈ: റിലയൻസിന്‍റെ ജിയോ 4ജി നെറ്റ് വർക്ക് അടുത്താഴ്ച ഇന്ത്യയിൽ ഔദ്യോഗികമായി വരുന്നു. ഒരു കിടിലൻ ഓഫറുമായാണ് ജിയോ വരുന്നത്. വെറും 93 രൂപ നൽകി ജിയോ കണക്ഷൻ എടുത്താൽ 10 ജിബി 4ജി ഡാറ്റയും ലഭിക്കുന്നതാണ്. നിലവിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍ സിഡിഎംഎ ഉപയോക്താക്കള്‍ക്കാണ് പുതിയ ജിയോ 4 ജി അപ്ഡേഷന്‍ ലഭിക്കുക. 

ആര്‍കോം സിഡിഎംഎയ്ക്ക് 30 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക് ഇവരില്‍ 90 ശതമാനവും അപ്ഡേഷന് താല്‍പ്പര്യപ്പെട്ടതായി റിലയന്‍സ് വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിലയന്‍സ് പറയുന്നതനുസരിച്ച് 12 സ്ഥലങ്ങളിലായാണ് ഈ നെറ്റ്‌വര്‍ക്ക് നിലവില്‍ വരുന്നത്. അതായത് മുംബൈ, ദില്ലി, കൊല്‍ക്കത്ത, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് ഈസ്റ്റ് വെസ്റ്റ്, ഒഡീഷ്യ, മധ്യപ്രദേശ്, ബീഹാര്‍ എന്നീ വിടങ്ങളില്‍.

കൂടാതെ ജൂലായ് മധ്യത്തിൽ നമ്മുടെ കേരളത്തിനൊപ്പം തമിഴ്നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ജിയോ എത്തുന്നതാണ്. ഇന്ന് വിപണിയിലുള്ള പ്രമുഖ കമ്പനികളുടെ 4ജി നിരക്കിനേക്കാള്‍ 95 ശതമാനത്തോളം കുറവാണ് റിലയന്‍സിന്‍റെ 93 രൂപയ്ക്ക് 10 ജിബി എന്ന ഓഫര്‍.