Asianet News MalayalamAsianet News Malayalam

റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയിൽ

എഐ ശക്തിയേകുന്ന സെഗ്മെന്റിലെ ആദ്യ ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 6 പ്രോയിലേത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററിയാണ് റെഡ്മി സ്മാർട്ട് ഫോണുകളുടെ മറ്റൊരു  സവിശേഷത. ബ്ലാക്ക് ഫ്രൈഡേ സെയിലിൽ  റെഡ് മി നോട്ട് 6പ്രോ ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷം ഡിവൈസുകളാണ് വിറ്റഴിഞ്ഞത്

redmi note 6 pro sale started in kerala
Author
Kochi, First Published Dec 20, 2018, 2:48 PM IST

കൊച്ചി: രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമി അവരുടെ ഏറ്റവും മികച്ച മോഡലായ റെഡ്മി നോട്ട് 6 പ്രോ, എംഐ എൽഇഡി സ്മാർട്ട് ടിവി പ്രോ സീരീസ് എന്നിവ കേരള വിപണിയിൽ അവതരിപ്പിച്ചു. ഓഫ്‌ലൈൻ വ്യാപാരത്തിൽ കഴിഞ്ഞ ഒരു വർഷം കൊണ്ടുതന്നെ മികച്ച വളർച്ച രേഖപ്പെടുത്തികൊണ്ട് വൻ മുന്നേറ്റമാണ് ഷവോമി കാഴ്ചവെക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

2018 സെപ്റ്റബറിലെ ജിഎഫ്കെ റിപ്പോർട്ട് അനുസരിച്ച് 21 ശതമാനമാണ് കൊച്ചിയിലെ ഷവോമി മാർക്കറ്റ് ഷെയർ. കൊച്ചിയിൽ മാത്രം ഷവോമിക്ക് 99ഓളം പാർട്ണർ സ്റ്റോറുകളും 13വൻകിട റീട്ടെയിൽ ഷോപ്പുകളുമുണ്ട്. എഐ ശക്തിയേകുന്ന സെഗ്മെന്റിലെ ആദ്യ ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 6 പ്രോയിലേത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററിയാണ് റെഡ്മി സ്മാർട്ട് ഫോണുകളുടെ മറ്റൊരു  സവിശേഷത.

ബ്ലാക്ക് ഫ്രൈഡേ സെയിലിൽ  റെഡ് മി നോട്ട് 6പ്രോ ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷം ഡിവൈസുകളാണ് വിറ്റഴിഞ്ഞത്. "കൊച്ചി ഷവോമിയുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ്. ഈ സുന്ദര നഗരത്തിൽ വീണ്ടും എത്തിയതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഇവിടെ എംഐ  ആരാധകർ എപ്പോഴും ഷവോമിയെ  ഒരു ബ്രാൻഡായി ഇഷ്ടപ്പെടുന്നു.

സ്മാർട്ട് ഫോണ്‍ സെഗ്മെന്റിലെ  നൂതന സാങ്കേതികവിദ്യയും, സത്യസന്ധമായ  വിലയുമായി മികച്ച രീതിയിൽ ഉപഭോക്താക്കളെ സേവിക്കുന്നത് ഞങ്ങൾ തുടരും. കൊച്ചിയിൽ എല്ലാ എംഐ  ഫാൻസിനും ഷവോമി ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ പ്രാദേശിക സാന്നിധ്യം തുടരുമെന്നും ഷവോമി ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫിസർ അനുജ് ശർമ്മ പറഞ്ഞു. 

ക്വൽകോം സ്നാപ്ഡ്രാഗൺ 636 ഒക്റ്റാ കോർ പ്രോസസ്സർ ആണ് റെഡ്മി നോട്ട് 6 പ്രോയ്ക്ക് കരുത്തേകുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി. 20 എംപി + 2 എംപി എഐ ഡ്യൂവൽ ഫ്രണ്ട് ക്യാമറ  മികച്ച സെൽഫി അനുഭവം സാദ്ധ്യമാക്കുന്നു. 19:9 അനുപാതത്തിലുള്ള  6.26 ഇഞ്ച് ഫുൾ എച്ച്ഡി  ഐപിഎസ്‌ ഡിസ്പ്ലേയും ഡ്യൂവൽ വോൾട്ടയോട് കൂടിയ മികച്ച കണക്റ്റിവിറ്റി ഫീച്ചറുകളും ഫോണിന്റെ പ്രത്യേകതകളാണ്.

ആകർഷകമായ ബ്ലാക്ക്,  റോസ് ഗോൾഡ്,  ബ്ലൂ, റെഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ വേരിയന്റിന്റെ വില 13,999 രൂപയും 6 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന്റെ വില 15,999രൂപയുമാണ്. 

എംഐ എൽഇഡി ടിവി  പ്രോ സീരീസ് 

സ്മാർട്ട്ഫോൺ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ച ഷവോമി ടെലിവിഷൻ അനുബന്ധ ഉല്പന്നങ്ങളിലും കരുത്ത് തെളിയിക്കാൻ ഒരുങ്ങുകയാണ്. എംഐ എൽഇഡി ടിവി പ്രോ യുടെ വിവിധ വേ വേരിയന്റുകൾ ആൻഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയതാണ്.

55 ഇഞ്ച് എംഐ എൽഇഡി  ടിവി  4 പ്രോ 49,999 രൂപക്കും,  49ഇ ഞ്ച് എംഐ എൽഇഡി  ടിവി  4 എ പ്രോ 29,999 രൂപക്കും, 32 ഇഞ്ച് എംഐ എൽഇഡി  ടിവി  4 സി പ്രോ 14999 രൂപക്കും ലഭ്യമാകും. വിൽപ്പന ആരംഭിച്ച് ഒൻപത് മാസങ്ങൾക്കുള്ളിൽ ഒരു ദശലക്ഷം ടിവികൾ വിറ്റഴിച്ച് ഐഡിസി റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഒന്നാമത്തെ ടെലിവിഷൻ ബ്രാൻഡിയായി മാറിയ എംഐ എൽഇഡി സ്മാർട്ട് ടിവി യുടെ പിന്തുടർച്ചയാണ് എംഐ എൽഇഡി സ്മാർട്ട് ടിവി പ്രോ.  

കൂടാതെ ഷവോമി ഒരു കൂട്ടം ലൈഫ് സ്റ്റൈൽ എക്കോസിസ്റ്റം ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. എം ഐ ബാൻഡ് 3 സീരീസ്, എംഐ എയർ പ്യൂരിഫയർ 2 എസ്, എംഐ 360 ഡിഗ്രി ഹോം സെക്യൂരിറ്റി നൈറ്റ് വിഷൻ ക്യാമറ, എംഐ ലഗ്ഗേജ് എന്നിവയാണ് പുതിയ ഉൽപ്പന്നങ്ങൾ.

ഷവോമി എക്കോസിസ്റ്റം ഉൽപ്പന്നങ്ങളുടെ വില വിവരം 

എം ഐ ബാൻഡ് 3- 1999 രൂപ 
എം ഐ ബാൻഡ് 3 -  1,999 രൂപ 
എംഐ  എയർ പ്യൂരിഫൈർ  2എസ് - 8,999രൂപ 
എംഐ ഹോം സെക്യൂരിറ്റി ക്യാമറ 360° 1080പി  2,699രൂപ 
എംഐ ലഗ്ഗേജ് 20 -  2,999രൂപ 
എംഐ ലഗ്ഗേജ്  24 - 4,299രൂപ 

Follow Us:
Download App:
  • android
  • ios