Asianet News MalayalamAsianet News Malayalam

ദിവസം 10 രൂപ ചിലവില്‍ രണ്ട് ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്; മാടിവിളിച്ച് ജിയോ, ഒപ്പം മറ്റ് ഗുണങ്ങളും

98 ദിവസത്തെ വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിന്‍റെ ആകെ വില 999 രൂപയാണ്, ഗുണങ്ങള്‍ ഏറെയുണ്ട് ഈ പാക്കേജിന്

Reliance Jio announces new recharge plan at Rs 999
Author
First Published Oct 1, 2024, 11:57 AM IST | Last Updated Oct 1, 2024, 12:40 PM IST

മുംബൈ: താരിഫ് നിരക്ക് വര്‍ധനവില്‍ പിണങ്ങിയവരെ തണുപ്പിക്കാന്‍ ഏറെ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ അവതരിപ്പിച്ചിരുന്നു. ദിവസം 10 രൂപ ചിലവാകുന്ന ഒരു റീച്ചാര്‍ജ് പ്ലാനാണ് ഇതിലൊന്ന്. 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളും ഇതില്‍ ലഭിക്കും. 

റിലയന്‍സ് ജിയോ അവതരിപ്പിച്ചിരിക്കുന്ന 98 ദിവസത്തെ വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിന്‍റെ വില 999 രൂപയാണ്. ദിവസവും രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 100 വീതം സൗജന്യ എസ്എംഎസും 5ജി നെറ്റ്‌വര്‍ക്കും 999 രൂപ പാക്കേജില്‍ ജിയോ നല്‍കുന്നു. റീച്ചാര്‍ജിന്‍റെ വാലിഡിറ്റിയും വിലയും വച്ച് കണക്കുകൂട്ടിയാല്‍ 10 രൂപ ചിലവില്‍ ഒരു ദിവസം രണ്ട് ജിബി ഡാറ്റയും പരിധിയില്ലാതെ കോളും ലഭിക്കുമെന്ന് ചുരുക്കം. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ആസ്വദിക്കാം.  

റിലയന്‍സ് ജിയോയുടെ കസ്റ്റമര്‍ അക്യൂസിഷന്‍ സ്റ്റ്ട്രാറ്റര്‍ജിയുടെ ഭാഗമായാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. താരിഫ് നിരക്ക് വര്‍ധനവിന് മാസങ്ങള്‍ കഴിഞ്ഞാണ് ഈ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഈ റീച്ചാര്‍ജ് പ്ലാന്‍ വഴി റിലയന്‍സ് ജിയോയ്ക്കാകും. 

2024 ജൂലൈ ആദ്യവാരം റിലയന്‍സ് ജിയോയാണ് രാജ്യത്തെ ടെലികോം രംഗത്ത് താരിഫ് നിരക്ക് വര്‍ധനവിന് തുടക്കമിട്ടത്. ഇതേ പാത തുടര്‍ന്ന് ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും പിന്നാലെ നിരക്കുകള്‍ കൂട്ടി. ജിയോ 12.5 മുതല്‍ 25 ശതമാനം വരെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ജൂലൈ 3-ാം തിയതി ജിയോയുടെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. താരിഫ് നിരക്ക് വര്‍ധന താങ്ങാനാവാതെ സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ ഉപേക്ഷിച്ച് ലക്ഷക്കണക്കിനാളുകളാണ് പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിലേക്ക് ഇതിന് ശേഷം ചേക്കേറിയത്. 

Read more: 'കണ്‍വിന്‍സിംഗ് സ്റ്റാറോ' ഐഫോണ്‍ 16 സിരീസ്; വില്‍പന മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios