ജിയോ ഗിഗാഫൈബര്‍ എന്ന പേരിലാണ് ഈ സര്‍വ്വീസ് അറിയപ്പെടുന്നത്. വീട്ടിലിരുന്ന് ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് എച്ച്ഡി സിനിമകളും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഈ സംവിധാനത്തിന്‍റെ വലിയ പ്രത്യേകതകളിലൊന്നായി റിലയന്‍സ് അവകാശപ്പെടുന്നത്.

ഈ സര്‍വീസ് കുറച്ചുനാളായി പുണെയിലും മുംബൈയിലും പരീക്ഷിച്ച് വരികയാണ് റിലയന്‍സ്. പരീക്ഷണ ഘട്ടത്തില്‍ കമ്പനി അവകാശപ്പെടുന്ന ഒരു ജിബിപിഎസ് പലര്‍ക്കും ലഭിക്കുന്നില്ലെന്നാണ് സൂചന. 70 എംബിപിഎസ് മുതല്‍ മുതല്‍ 100 എംബിപിഎസ് വരെയാണ് പരീക്ഷണഘട്ടത്തില്‍ വേഗം ലഭിക്കുന്നത്. പക്ഷേ, ഇതുതന്നെ നിലവിലെ മറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

റിലൈന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ പോലെ റിലൈന്‍സ് ജിയോ ബ്രോഡ്ബാര്‍ഡ് സര്‍വീസും ആദ്യ മൂന്ന് മാസക്കാലത്തേക്ക് സൗജന്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബ്രോഡ്ബാര്‍ഡ് സര്‍വീസ് സജ്ജീകരിക്കുന്നതിനും റൂട്ടറിനുമായി ഉപഭോക്താവ് 4,500 രൂപ നല്‍കണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികം വൈകാതെ രാജ്യത്തെ ഇതര നഗരങ്ങളിലേക്കും ജിയി ഗിഗാഫൈബര്‍ സര്‍വീസ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.