ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2016ലും സാംസങ്ങ് ആധിപത്യം. ഇന്ത്യയില്‍ ഈ വര്‍ഷം വിറ്റ സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളുടെ 28.52 ശതമാനം സാംസങ്ങ് ഫോണുകളാണ്. രണ്ടാം സ്ഥാനത്ത് ആപ്പിളിന്‍റെ ഐഫോണ്‍ ആണ് വിപണി വിഹിതം 14.87 ശതമാനം. പിന്നില്‍ മോട്ടോ ഫോണുകളാണ് 10.75 ശതമാനം ആണ് ഇതിന്‍റെ വിപണി വിഹിതം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍റ് ഡ്യൂസ് I9082 ആണ്. രണ്ടാം സ്ഥാനത്ത് മോട്ടോ ജി 16ജിബിയാണ്. പിന്നില്‍ വരുന്നത് ആപ്പിള്‍ ഐഫോണ്‍ എസ് 16 ജിബിയാണ്. ഇതിന് പിന്നില്‍ ചൈനീസ് നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്‍റെ വണ്‍പ്ലസ് വണ്‍ 64 ജിബിയാണ് എത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വിപണി നിരീക്ഷകരായ ക്യാഷ്ഫീയുടെ കണക്കുകളാണ് ഈ വസ്തുതകള്‍ മുന്നോട്ട് വയ്ക്കുന്നത്.