12,000 രൂപയുടെ കുറവാണ് ഈ ഫോണിന് ഓഫ്വൈന്‍ വിപണിയില്‍ ലഭിക്കുക എന്നാണ് സൂചന. ഇത് സംബന്ധിച്ച് മുംബൈയിലെ ഒരു ഓഫ് ലൈന്‍ സ്റ്റോര്‍ ചെയ്ത ട്വീറ്റ് ഉദ്ധരിച്ച് ടെക് സൈറ്റ് ബിജിആര്‍ ആണ് വിലക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്

മുംബൈ: സാംസങ്ങ് ഗ്യാലക്സി എസ്9 വിപണിയില്‍ എത്തിയതോടെ ഇന്ത്യയില്‍ സാംസങ്ങിന്‍റെ വില്‍പ്പന കുറഞ്ഞ ഫോണ്‍ ആണ് സാംസങ്ങ് ഗ്യാലക്സി എസ്8 പ്ലസ്. ഇപ്പോള്‍ ഇതാ സാംസങ്ങ് ഗ്യാലക്സി എസ്8 പ്ലസിന്‍റെ വില വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. 12,000 രൂപയുടെ കുറവാണ് ഈ ഫോണിന് ഓഫ്വൈന്‍ വിപണിയില്‍ ലഭിക്കുക എന്നാണ് സൂചന. ഇത് സംബന്ധിച്ച് മുംബൈയിലെ ഒരു ഓഫ് ലൈന്‍ സ്റ്റോര്‍ ചെയ്ത ട്വീറ്റ് ഉദ്ധരിച്ച് ടെക് സൈറ്റ് ബിജിആര്‍ ആണ് വിലക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Scroll to load tweet…

പുതിയ വിലക്കുറവ് ഓഫ് ലൈന്‍ സ്റ്റോറുകളിലാണ് ഇപ്പോള്‍ നല്‍കുക എന്നാണ് സൂചന. ഇതേ സമയം ഫോണ്‍ പ്രധാനമായും വില്‍ക്കുന്ന ഓണ്‍ ലൈന്‍ സ്റ്റോറുകളാണ് ആമസോണില്‍ ഫോണിന്‍റെ വില ഇപ്പോഴും 45,999 രൂപയാണ്. ഇതേ സമയം സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ വില ഇപ്പോഴും 51,990 രൂപയാണ്. ഇതേ സമയം മുന്‍പ് ഇപ്പോള്‍ വിലക്കുറവ് പ്രഖ്യാപിച്ച റീടെയിലര്‍ പറഞ്ഞ വിലക്കുറവുകള്‍ പിന്നീട് നിലവില്‍ വന്നിട്ടുണ്ടെന്നാണ് ടെക് സൈറ്റുകള്‍ പറയുന്നത്.