ഗ്യാലക്സി എസ് 9 ന് ഇപ്പോൾ 7,990 രൂപയ്ക്ക് സ്വന്തമാക്കാം

First Published 9, Jul 2018, 10:09 PM IST
Samsung Galaxy S9 at Rs 7900 and discount of Rs 50000 How it really works
Highlights

  • കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ ഇത്തിയ ഫോണിന്‍റെ യഥാര്‍ത്ഥ വില 57,900 രൂപയാണ്

സാംസങ്ങ് ഗ്യാലക്സി എസ് 9 ന് ഇപ്പോൾ 7,990 രൂപയ്ക്ക് സ്വന്തമാക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ ഇത്തിയ ഫോണിന്‍റെ യഥാര്‍ത്ഥ വില 57,900 രൂപയാണ്. മൊത്തത്തിൽ 50,000 രൂപയുടെ കിഴിവാണ് നൽകിയിരിക്കുന്നത്. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളിലൂടെ ഇപ്പോൾ കേവലം 7,990 രൂപയ്ക്ക് ഗാലക്സി എസ് 9 സ്വന്തമാക്കാം. 

ഗാലക്സി എസ് 9 സ്മാർട്ട്ഫോൺ സാംസങ് ഓൺലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങുമ്പോൾ 5,000 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക്, എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക്, കൂടാതെ 33,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ, ഇതോടൊപ്പം 6,000 രൂപയുടെ അധിക കിഴിവും ലഭ്യമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഉപയോഗപ്പെടുത്തിയാല്‍ ഫോണ്‍

5.8 ഇഞ്ച് ഡിസ്പ്ല, എക്സിനോസ് 9810 പ്രോസസർ, ആൻഡ്രോയിഡ് 8.0 ഓറിയോ, 4GB റാം, 64GB സ്റ്റോറേജ്, 12MP റിയർ ക്യാമറ., 8MP സെൽഫി ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ.

loader