Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ ഇന്ത്യയില്‍ ഇന്ന് ഇറങ്ങും

  • സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ ഇന്ത്യയില്‍ ഇന്ന് ഇറങ്ങും
Samsung Galaxy S9 Galaxy S9plus launch in India today Livestream timing expected price and specs

ദില്ലി: സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ ഇന്ത്യയില്‍ ഇന്ന് ഇറങ്ങും. ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് സാംസങ്ങ് തങ്ങളുടെ പുതിയ മോ‍ഡലുകള്‍ ആഗോള തലത്തില്‍ പുറത്തിറക്കിയത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സാംസങ്ങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവയില്‍ നിന്ന് കാര്യമായ മാറ്റം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ തന്നെ വിലയിലേക്ക് വന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വില പ്രകാരം സാംസങ്ങ് ഗ്യാലക്സി എസ്9ന് 720 ഡോളറാണ് ( ഏകദേശം 46541 രൂപ). അതേ സമയം ഗ്യാലക്സി എസ്9 പ്ലസിന് 820 ഡോളറാണ് വില (എകദേശം 54,300 രൂപ). അടുത്ത മാസം ഇന്ത്യയില്‍ എത്താന്‍ സാധ്യതയുള്ള ഫോണിന്‍റെ പ്രീബുക്കിംഗ് ഇന്ത്യയിലെ വിവിധ സൈറ്റുകളില്‍ 2000 രൂപയ്ക്ക് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ വിലയില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

ഡ്യൂവല്‍ ക്യാമറ, എആര്‍ ഇമോജിസ്, ബിക്സ്ഫൈ വിഷന്‍, ഫേസ്ഐഡി, എകെജി ഡ്യൂവല്‍ സ്പീക്കര്‍ ഇങ്ങനെ ഒരു പിടി പ്രത്യേകതകളുമായാണ് സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 16നായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് വിവരം. മിഡ്നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലൂ, ലിലാലിക് പര്‍പ്പിള്‍, ടൈറ്റാനിയം ഗ്രേ എന്നീ കളറുകളില്‍ ഈ ഫോണുകള്‍ വിപണിയില്‍ എത്തും.

ഗ്യാലക്സി എസ്9,എസ്9 പ്ലസ് എന്നിവ ഡ്യൂവല്‍ ക്യാമറ സെറ്റപ്പിലാണ് എത്തുന്നത്. അംപിള്‍ ലൈറ്റില്‍ എഫ്/2.4 ഷൂട്ടിംഗ് നടത്താന്‍ സാധിക്കുന്നതാണ് ഈ ക്യാമറ. എന്നാല്‍ ലോ ലൈറ്റ് സംവിധാനത്തില്‍ എഫ്/1.5 ലും ക്യാമറയില്‍ ഷൂട്ടിംഗ് സാധ്യമാണ്. എസ്9 ന്‍റെ ക്യാമറ എസ്8 ന്‍റെ ക്യാമറയെ അപേക്ഷിച്ച് 28 ശതമാനം നന്നായി കൂടിയ ലൈറ്റിലും ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തുമെന്നാണ് സാംസങ്ങ് അവകാശവാദം. വീഡിയോ ഷൂട്ടിലും മറ്റും നോയിസ് റിഡക്ഷന്‍ മുന്‍ മോഡലിനെ അപേക്ഷിച്ച് കൂടുതലാണെന്നും സാംസങ്ങ് അവകാശപ്പെടുന്നു.

 പ്രത്യേകമായ സൂപ്പര്‍ സ്ലോമോഷന്‍ സംവിധാനവും ഫോണിലുണ്ട്. ഒരു സെക്കന്‍റില്‍ 960 ഫ്രൈവരെ ചിത്രീകരിക്കാന്‍ ഇതുവഴി സാധിക്കും. അതായത് ഈ ക്യാമറയില്‍ 0.2 സെക്കന്‍റ് നീളമുള്ള ഫൂട്ടേജ് പകര്‍ത്തിയാല്‍ അത് കാണുവാന്‍ 6 സെക്കന്‍റ് ഉണ്ടാകും. ഇത്തരം ഫൂട്ടേജുകള്‍ ആനിമേറ്റഡ് വാള്‍പേപ്പറായോ ജിഫ് ആയോ എക്സ്പോര്‍ട്ട് ചെയ്യാം.

ആപ്പിള്‍ അവതരിപ്പിച്ച ആനിമോജിക്ക് ശക്തമായ പ്രതിയോഗിയാണ് പുതുതായി സാംസങ്ങ് ഗ്യാലക്സി എസ്9 ല്‍ അവതരിപ്പിച്ചിരിക്കുന്ന എആര്‍ ഇമോജി. നിങ്ങളുടെ മുഖഭാവങ്ങളെ ഇമോജിയാക്കുന്ന നിങ്ങളുടെ വെര്‍ച്വല്‍ അവതാരമായി ഇമോജികളെ ഉപയോഗിക്കാവുന്ന സാധ്യതയാണ് സാംസങ്ങ് തുറന്നിടുന്നത്. 18 വിവിധ ഭാഗങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇമോജികള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഏത് ആപ്പിലും ഇത് ഷെയര്‍ ചെയ്യാനും സാധിക്കും എന്നതാണ് എആര്‍ ഇമോജിയുടെ ഗുണം.

ഐഫോണിലെ സിരിക്ക് സമാനമാണ് സാംസങ്ങിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് ബിക്സ്ബൈ. ഇതിന്‍റെ ക്യാമറ ആപ്പാണ് ഇത്തവണ സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം നിങ്ങള്‍ക്ക് മുന്നില്‍ ഒരു പരിചയമില്ലാത്ത ഫുഡ് ആരെങ്കിലും കൊണ്ടുവച്ചുവെന്നിരിക്കട്ടെ. നിങ്ങള്‍ ബിക്സ്ബൈ വിഷന്‍ ആപ്പ് കൊണ്ട് അതിന്‍റെ ഫോട്ടോ എടുത്താല്‍ ആ ഭക്ഷണത്തിന്‍റെ വിവരങ്ങള്‍ നിങ്ങളുടെ ഫോണില്‍ ലഭിക്കും. ഇത്തരത്തില്‍ പരിചയമില്ലാത്ത ബോര്‍ഡുകളും മറ്റും ട്രാന്‍സിലേറ്റ് ചെയ്യാനും മനസിലാക്കാനും ഈ ആപ്പ് ഉപയോഗിക്കാം. എന്നാല്‍ ഈ ആപ്പിന്‍റെ ഈ ഫീച്ചര്‍ തിരഞ്ഞെടുത്ത മേഖലകളിലെ ലഭിക്കൂ എന്നാണ് സാംസങ്ങ് വ്യക്തമാക്കുന്നത്.

സാംസങ്ങ് ഗ്യാലക്സി എസ്8നെക്കാള്‍ 1.4 മടങ്ങ് ശബ്ദസംവിധാനം നല്‍കുന്ന പുതിയ സ്പീക്കറുകളാണ് സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവയിലുള്ളത്. സാംസങ്ങ് ഗ്യാലക്സി എസ് 9 ഡിസ്പ്ലേ വലിപ്പം 5.8 ഇഞ്ച് ക്യൂഎച്ച്ഡി കര്‍വ്ഡ് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ്. 4ജിബിയാണ് റാം.ബാറ്ററി ശേഷി 3000 എംഎഎച്ചാണ്. 147.7x68.7x8.5എംഎം ആണ് ഫോണിന്‍റെ അളവ്. തൂക്കം 163 ഗ്രാം.

ഗ്യാലക്സി എസ്9 പ്ലസിലേക്ക് എത്തുമ്പോള്‍ 6.2 ക്യൂഎച്ച്ഡി കര്‍വ്ഡ് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് 6ജിബിയാണ് റാം ശേഷി. 3500 എംഎഎച്ചാണ് ബാറ്ററി ശേഷി.158.1x73.8x8.5എംഎം ആണ് ഫോണിന്‍റെ അളവ് തൂക്കം 189 ഗ്രാം. ഇരു ഫോണുകളുടെയും മുന്‍ ക്യാമറ എട്ട് എംപിയാണ്.

Follow Us:
Download App:
  • android
  • ios