Asianet News MalayalamAsianet News Malayalam

അവിവാഹിതർ ഇത് വായിക്കുക; വീണ്ടും വൈറലായി യുവാവിന്‍റെ പോസ്റ്റ്

  • സന്തോഷ് ജോര്‍ജ് എന്ന യുവാവിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വലിയ ജനപ്രീതിയാണ് ഉണ്ടാക്കിയത്
  • പുതിയ പോസ്റ്റും വൈറലാകുന്നു
Santhosh George facebook post on matrimonial site
Author
First Published Jul 10, 2018, 4:26 AM IST

സന്തോഷ് ജോര്‍ജ് എന്ന യുവാവിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വലിയ ജനപ്രീതിയാണ് ഉണ്ടാക്കിയത്. നിര്‍ധനായ യുവതിയെ വധുവാക്കാന്‍ ആഗ്രഹിച്ച ഈരാറ്റുപേട്ടക്കാരന്റെ പോസ്റ്റ് വൈറലായിരുന്നു. ആര്‍സിഎസ്സി യുവാവ്, വയസ്സ് 33, 160 സെന്റിമീറ്റര്‍ ഉയരം, തരക്കേടില്ലാത്ത ജോലി, സാമ്പത്തിക ഭദ്രതയുള്ള കുടംബത്തിലെ അംഗം. മതം, ജാതി, വിദ്യാഭ്യാസം, ജോലീ തുടങ്ങിയ ഡിമാന്‍റുകള്‍ ഒന്നും തന്നെയില്ല. 

സ്ത്രീധനം തരാന്‍ ശേഷിയില്ലാത്ത സാമ്പത്തികമായി തീരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും ആലോചന പ്രതീക്ഷിക്കുന്നു എന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം. പോസ്റ്റിന് പതിനായിരകണക്കിനു പേരാണ് മറുപടി നല്‍കിയത്. 

അതില്‍ നിന്ന് സന്തോഷ് ഇഷ്ടപ്പെട്ട കുട്ടിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഈ വൈല്‍ പോസ്റ്റ് കൊണ്ട് പുതിയൊരു മാട്രിമോണി സൈറ്റ് തന്നെ ഇദ്ദേഹം സ്വന്തമായി ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് സന്തോഷ് തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അവിവാഹിതർ ഇത് വായിക്കുക, ഒരു പക്ഷേ നിങ്ങൾക്ക് ഇത് ഉപകാരപ്പെടും,വരനെ ആവശ്യമുണ്ട് എന്ന പരസ്യം പേജീൽ ഇട്ടതിനു ശേഷം രണ്ട് മാസ്സത്തിനു ശേഷമാണ് ഇപ്പോൾ വരുന്നത്, നീങ്ങൾ എന്നെയും എന്റെ fb യിലെ വിവാഹപ്പരസ്യവും ഓർമ്മീയ്ക്കുന്നുണ്ടോ?

എനിയ്ക്ക് ഒത്തീരി പ്രോപൊസൽ വന്നിരുന്നു, തീരെ സാധാരണക്കാരായ പെൺകുട്ടികളുടെ ആലോചന ആയിരുന്നു കൂടുതലും, അതോടൊപ്പം തന്നെ ഒത്തീരി യുവാക്കളും അവരുടെ മാതാപിതാക്കളും സഹോദരിമാരും എന്നെ വിളിച്ചു, "സന്തോഷ് താങ്കൾക്ക് ഒത്തീരി പ്രോപൊസൽ വന്ന് കാണുമല്ലോ, നല്ല പെൺകുട്ടികൾ ഉണ്ടെങ്കിൽ ഞങ്ങളുടെ കാര്യം ഒന്നു പറയാമോ? പൊന്നും പണവും ഒന്നും വേണ്ട, ഞങ്ങൾക്ക് നല്ലൊരു പെണ്ണിനെ കിട്ടിയാൽ മതി" എന്നും ചോദീച്ച്, എനിയ്ക്ക് വേണമെങ്കിൽ വന്ന പ്രോപൊസലില്‍ നിന്ന് ഒരു പെൺകുട്ടിയെ തീരഞ്ഞെടുത്ത് എന്‍റെതായ ലോകത്തിലേയ്ക്ക് ഒതുങ്ങിക്കൂടാമായിരുന്നു, പക് ഷേ എന്‍റെ മനസാക്ഷി അതീന് അനുവദിച്ചില്ലാ,വിവാഹത്തിന് വേണ്ടി മാറ്റി വെച്ച പണമുപയോഗിച്ചാണ് മംഗല്യ മന്ത്ര മാട്രീമോണി ആരംഭിയ്ക്കുന്നത്, ഇങ്ങനെയൊരു പ്രവർത്തി ചെയ്യുന്നത് കുറേ പേർക്ക് ജീവിതം കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ്, നീങ്ങളുടെ ആത്മാർദ്രമായ പ്രാർത്ഥനയും അനുഗ്രഹവും സഹകരണവും പ്രതീക്ഷിയ്ക്കുന്നു,

വെബ്സൈറ്റ്,ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ ശെരിയകാന്‍ താമസിച്ചു,ക്ഷമ ചോദിയ്ക്കുന്നു, ,തിങ്കള്‍ മുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തന ക്ഷമമാകും എന്നാണ് പറഞ്ഞിരിയ്ക്കുന്നത്, ഇല്ലെങ്കിലും എന്‍റെ പേജീലൂടെ നാളെ മുതൽ പ്രവർത്തീച്ച് തുടങ്ങുകയാണ്, യാതൊരുവിധ ദുശ്ശീലങ്ങൾ ഇല്ലാത്തവരെയും പ്രത്യേകിച്ച് ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത യുവാക്കളെ ആണ് ആദ്യം പരീഗണിയ്ക്കുക, അല്ലാത്തവരെ നേരെ ചൊവ്വെ അന്വേഷീച്ച് കുഴപ്പക്കാർ അല്ലെങ്കിൽ മാത്രം ഹെൽപ്പ് ചെയ്യും, സ്വർണ്ണമായും പണമായും ഒന്നും പ്രതീക്ഷിയ്ക്കരുത് ,നീങ്ങളെ സഹായിക്കാൻ വേണ്ടി ചാരീറ്റബിൾ ട്രസ്റ്റിന് രൂപം കൊടുത്തിട്ടുണ്ട്, പണവും സ്വർണ്ണവും പ്രതീക്ഷിയ്ക്കാതെ വിവാഹം കഴിയ്ക്കാൻ സന്നദ്ധരാകുന്ന യുവാക്കൾക്ക് വിവാഹച്ചിലവിനുള്ള പണമില്ലെങ്കിൽ ചെറിയ ഒരു തുക വാങ്ങീച്ചു കൊണ്ട് നിങ്ങളുടെ വിവാഹം നടത്താൻ എന്നാൽ കഴിയുന്ന വിധത്തിൽ സഹായിക്കും, മാട്രീമോണി സൈറ്റിലെ രജീസ്ട്രേഷനിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് പ്രധാനമായും ഇതീനുള്ള പണം കണ്ടെത്തുന്നത്, ഇനി യുവാക്കൾക്ക് സ്വയം വിവാഹം നടത്താൻ ഉള്ള ശേഷി ഉണ്ടെങ്കിൽ ഞാൻ ചോദിച്ച ചെറിയ തുക ചാരീറ്റബിൾ ട്രസ്റ്റിന് സംഭാവന നൽകാൻ സന്നദ്ധരായിയ്ക്കണം, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം മാട്രീമോണി സൈറ്റിന്‍റെ terms and conditions ൽ ചേർക്കുന്നുണ്ട് ,

പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ തീർത്തും സൗജന്യമാണ്, ആവശ്യമെങ്കിൽ ഒരു രൂപ പോലും വാങ്ങിയ്ക്കാതെ വിവാഹം നടത്തിത്തരാൻ ഉള്ള ആത്മാർത്ഥമായ പരീശ്രമം എന്റെ ഭാഗത്തു നിന്ന് ഉണ്ടാവും, പറഞ്ഞു വരുന്നത് വിവാഹം നടത്താൻ ഉള്ള സാമ്പത്തീക ശേഷി ഇല്ല, നടത്തിത്തരാൻ ആളില്ലാ, തുടങ്ങിയ കാരണത്താൽ രജീസ്റ്റർ ചെയ്യാതെ ഇരീയ്ക്കരുത്,

വെബ്സൈറ്റ് പ്രവർത്തന സഞ്ജമായോ എന്നറിയാൻ terms and conditions അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക ഇല്ലെങ്കിൽ വീശദവിവരങ്ങളും മാതാപിതാക്കളുടെ ഫോൺ നമ്പറും ഫോട്ടോയും അടങ്ങുന്ന ബയോഡേറ്റാ താഴെ കാണുന്ന അഡ്രസ്സിൽ അയയ്ക്കുക(മാട്രിമോണി സൈറ്റ് ലിങ്ക് പേജിൽ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടും,നിര്‍ദേശങ്ങളും സഹായ സന്നദ്ധത ഉള്ളവരും ദയവായി മെയില്‍ ചെയ്യുക (mangalyamanthra@gmail.com)
ഒത്തീരി അന്വേഷിച്ചിട്ട് പെണ്ണ് കിട്ടാത്ത യുവാക്കൾക്കും, പണമില്ലാതെ വിവാഹം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പെൺകുട്ടികളുടെ കുടുംബങ്ങൾക്കും ഇത് ഏറെ പ്രയോജനപ്പെടും, അതു കൊണ്ട് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തും മറ്റുള്ളവരെ അറിയിച്ചും സഹായിക്കുക

 

Follow Us:
Download App:
  • android
  • ios