ഐഡിയയുമായി ലയിച്ച് ജിയോ അടക്കമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഒരുങ്ങുകയാണ് വൊഡാഫോണ്‍. എന്നാല്‍ ബോളിവുഡിന്‍റെ ബിഗ് ബി അമിതാബ് ബച്ചന്‍ തന്നെ പണി കൊടുത്തു. ബച്ചന്‍റെ ട്വീറ്റിലാണ് തുടക്കം
ട്വീറ്റ് ഇങ്ങനെ
തന്‍റെ ഫോണില്‍ നിന്നും എസ്എംഎസ് ഒന്നും പോകുന്നില്ലെന്നായിരുന്നു പരാതി.
അരമണിക്കൂര്‍ പിന്നിടും മുമ്പ് വൊഡാഫോണിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മറുപടിയെത്തി. നെറ്റ്‌വര്‍ക്ക് പ്രശ്‌നം നിങ്ങളെ അസ്വസ്തനാക്കുന്ന എന്ന് മനസ്സിലാകുന്നു. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങിയെന്നായിരുന്നു വൊഡാഫോണ്‍ മറുപടി
എന്നാല്‍ ഇതിനിടയിലാണ് ജിയോ ചെറിയ പണി കൊടുത്തത്. ജിയോയിലേക്ക് മാറൂ എന്നാണ് ബച്ചനോട് ജിയോ പറയുന്നത്.
ജിയോ സിം താങ്കള്‍ക്ക് അയച്ചുതരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് അറിയിച്ചായിരുന്നു റിലയന്‍സ് ജിയോയുടെ ട്വീറ്റ്. അതും ഹോം ഡെലിവറി ആയി. ഒപ്പം ആധാര്‍ കാര്‍ഡ് വഴി എളുപ്പം സിം ആക്ടിവേറ്റ് ചെയ്യാമെന്ന നിര്‍ദേശവും. എന്നാല്‍ ജിയോ ട്വീറ്റിനോട് പ്രതികരിച്ച ബച്ചന്‍ തന്‍റെ കൈയ്യില്‍ ഒന്ന് ഉണ്ടെന്ന് അറിയിച്ചു.
വൊഡാഫോണ്‍ നെറ്റ് വര്‍ക്കിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ അക്കാര്യം അറിയിച്ച് ബച്ചന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
