ന്യൂജന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ സ്‌നാപ്ചാറ്റ്പുതിയ സ്മാര്‍ട്‌ഫോണുമായി എത്തുന്നതായി റിപ്പോര്‍ട്ട്. പതിവ് സ്മാര്‍ട്‌ഫോണ്‍ സങ്കല്‍പങ്ങളില്‍ നിന്നു വ്യതിചലിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഫോണായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന.

360 ഡിഗ്രി ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് സ്‌നാപ്ചാറ്റിന്റെ സ്മാര്‍ട്‌ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌നാപ്ചാറ്റ് അവതരിപ്പിക്കുന്ന പുതുമകള്‍ അതേപടി അനുകരിക്കുന്ന ഫെയ്‌സ്ബുക്ക് സ്‌നാപ്ചാറ്റിന്റെ ഫോണിനെ എങ്ങനെ അനുകരിക്കും എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.