ദില്ലി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് സ്‌നാപ്ഡീല്‍ തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നു. തൊഴിലാളികളെ ഒരു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താനാണ് കമ്പനിയുടെ നീക്കം. അതേസമയം നിശ്ചിത കാലയളവില്‍ സ്ഥാപകരായ കുനാല്‍ ബാലും രോഹിത് ബന്‍സാലും ശമ്പളം സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനിയെ ലാഭകരമാക്കനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങളിലേക്ക് സ്‌നാപ്ഡീല്‍ നീങ്ങുന്നത്. ഇ-മെയിലിലൂടെ യാണ് കമ്പനി ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടത്. പ്രവര്‍ത്തനം ആരംഭിച്ച് ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ സ്‌നാപ്ഡീല്‍ മുന്നില്‍ കുതിക്കുകയാണ്.

നിലവില്‍ സോഫ്റ്റ് ബാങ്ക്, ആലിബാബ, ഫോക്‌സോണ്‍ തുടങ്ങിയവയില്‍ സ്‌നാപ്ഡീലിന് ഓഹരി പങ്കാളിത്തമുണ്ട്. കമ്പനി തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും കമ്പനി ഔദ്യോഗികമയി ഇക്കാര്യം ഇപ്പോഴാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എത്ര പേരെ മാറ്റി നിര്‍ത്തും എന്നത് വ്യക്തമല്ല.