Asianet News MalayalamAsianet News Malayalam

കൂട്ടുകൂടാനും, ചിന്തകള്‍ പങ്കുവയ്ക്കാനും 'സോഷ്യല്‍ മോബ്'

  • മിസ്സിംഗുകളെ ഒഴിവാക്കി വെര്‍ച്വല്‍ ലോകത്തെ സോഷ്യല്‍ ജീവിതം കിടുവാക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് സോഷ്യല്‍മോബ്
  • ഇതിന്‍റെ അണിയറയില്‍  കൊച്ചിയില്‍ നിന്നുള്ള ടെക്കികളാണ്
SocialMob App

കൊച്ചി: നമ്മുക്ക് ഫേസ്ബുക്കുണ്ട്, ട്വിറ്ററുണ്ട്.. എങ്കിലും ചിലത് മിസ് ചെയ്യുന്നുണ്ടാകും. രഹസ്യമായോ പരസ്യമായോ നാം സൂക്ഷിക്കുന്ന താല്‍പ്പര്യത്തെ തൃപ്തിപ്പെടുത്തുന്ന, ആ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഉതകുന്ന കമ്യൂണിറ്റി നമ്മള്‍ മിസ് ചെയ്യും. അത്തരം മിസ്സിംഗുകളെ ഒഴിവാക്കി വെര്‍ച്വല്‍ ലോകത്തെ സോഷ്യല്‍ ജീവിതം കിടുവാക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് സോഷ്യല്‍മോബ്. ഇതിന്‍റെ അണിയറയില്‍  കൊച്ചിയില്‍ നിന്നുള്ള ടെക്കികളാണ്.

കൊച്ചിയില്‍ പാലാരിവട്ടത്തുള്ള പാടത്ത് ഇന്‍ഫോടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ ഒരു കൂട്ടം യുവാക്കളാണ് സോഷ്യല്‍ മോബിന്‍റെ പിന്നില്‍. സിഇഒ അഗിന്‍ ജോണ്‍സണ്‍, ടെക് ഹെഡ് സിറാജ് അബ്ബാസ്, സീനിയര്‍ ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍ ബിന്‍സി ബേബി, പബ്ലിക് റിലേഷന്‍സ് ജിതിന്‍ ബാബു, ആര്‍ടിസ്റ്റ് മാനേജ്‌മെന്റ് അഞ്ജു പാറയ്ക്ക, ഡിസൈന്‍ ഹെഡ് ശബരി എന്നിവരാണ് ഈ സംഘത്തിലുള്ളത്.

എന്താണ് 'സോഷ്യല്‍ മോബ്'

ലോകത്തിന്‍റെ ഏത് കോണിലും താല്‍പ്പര്യങ്ങളില്‍ ഒരേ അഭിരുചി പ്രകടിപ്പിക്കുന്നവരെ കണക്ട് ചെയ്യുന്നു എന്നതാണ് സോഷ്യല്‍ മോബിന്‍റെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തില്‍ സംഗീത അഭിരുചിക്കാരെയാണ് ആപ്പ് കണക്ട് ചെയ്യിച്ചിരിക്കുന്നത്. നെറ്റ് വര്‍ക്കിംഗ്, മെസഞ്ചര്‍ ഫെസിലിറ്റി, ഡിസ്‌കഷന്‍ ഫോറം, ഫീഡ്‌സ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. ആപ്പില്‍ നമുക്ക് ആവശ്യമായ വിവരങ്ങള്‍ കണ്ടെത്താനും കഴിയും.

 ദിനം പ്രതി 200ല്‍ ഏറെ ഡൗണ്‍ലോഡ്സ് ആപ്പിനുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

സംഗീതത്തിന് പ്രധാന്യം നല്‍കുന്ന ആദ്യഘട്ടത്തില്‍, ആപ്പില്‍  ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന 400ലധികം സംഗീത പ്രതിഭകളെ പരിചയപ്പെടുത്തുന്നു. ഇപ്പോള്‍ തന്നെ ഈ ആപ്പുവഴി  5000 മണിക്കൂറിന്‍റെ പാട്ടുകളുണ്ട്. അതില്‍ നിന്നും ഇഷ്ടമുള്ള പാട്ട് കേട്ടാല്‍, ഇഷ്ടപ്പെട്ട മേഖലയിലെ വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും.

നമ്മള്‍ കേള്‍ക്കുന്ന പാട്ടിലൂടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നമ്മുടെ താല്‍പര്യങ്ങള്‍ സോഷ്യല്‍ മോബ് കണ്ടെത്തുന്നു.

ഇത്തരത്തില്‍ തന്നെ, വിനോദം, വിജ്ഞാനം, യാത്ര, ഭക്ഷണം, കായികം, ഫാഷന്‍, ശാത്രം,വസ്തുശില്‍പ്പം, സംസ്കാരികം,സാങ്കേതിക വിദ്യ വിവിധ മേഖലകളിലേക്ക് സോഷ്യല്‍ മോബ് വാതില്‍ തുറന്നിടും. അധികം വൈകാതെ ഓണ്‍ലൈന്‍ റേഡിയോയും ഈ ആപ്പിന്‍റെ ഭാഗമാകും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 

സോഷ്യല്‍ മോബ് ആപ്പ് തീര്‍ത്തും ഫ്രീയായ ഒരു ആപ്പാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


 

Follow Us:
Download App:
  • android
  • ios