ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം

First Published 7, Mar 2018, 5:23 PM IST
Sri Lanka blocks social media networks to stop sectarian violence
Highlights
  • വര്‍ഗ്ഗീയ ലഹള നടക്കുന്ന ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം

കൊ​ളം​ബോ: വര്‍ഗ്ഗീയ ലഹള നടക്കുന്ന ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം.  ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ്, വൈ​ബ​ർ, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യവയാണ് വിലക്കിയത്. സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ൻ​ഡി​യി​ൽ ല​ഹ​ള നേ​രി​ടാ​ൻ പ​ത്തു​ദി​വ​സ​ത്തേ​ക്ക് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ജ​ന​ക്കൂ​ട്ടം ഒ​രു സിം​ഹ​ള​വം​ശ​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണു ല​ഹ​ള​യ്ക്കു കാ​ര​ണം. കാ​ൻ​ഡി ഡി​സ്ട്രി​ക്ടി​ൽ പ​ത്തു മോ​സ്കു​ക​ളും 75 ക​ട​ക​ളും 32 വീ​ടു​ക​ളും അ​ക്ര​മി​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യെ​ന്നു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യം ആ​രോ​പി​ച്ചി​രു​ന്നു.

loader