സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു 75 വയസായിരുന്നു

തിയററ്റിക്കല്‍ ഫിസിസിറ്റ് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് കോസ്മോളജിയില്‍ നിരവധി സംഭാവനകള്‍ നല്‍കിയാണ് കടന്ന് പോകുന്നത്. പഠനങ്ങളും ഗവേഷണങ്ങളും കണ്ടെത്തലുകളും അധികം നടന്നത് കോസ്മോളജിയിലാണ്.തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ശാസ്ത്ര സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു.

1942 ജനുവരി എട്ടിനാണ് ജനനം. 17 ാമത്തെ വയസില്‍ 1959 ലാണ് ഹോക്കിംഗ് ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാഭ്യാസം ആരംഭിച്ചത്. 1962 ല്‍ കേംബ്രിഡ്ജില്‍ ഗവേഷണം ആരംഭിച്ചു. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തുന്ന സമയത്താണ് മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം ബാധിച്ചത്.

നാഡീവ്യൂഹങ്ങളെ രോഗം ബാധിക്കുകയും പിന്നീട് പതിയെ ചലനശേഷി നഷ്ടപ്പെടുകയുമായിരുന്നു. 1985 ലാണ് സ്റ്റീഫന്‍ ഹോക്കിംഗിന് ശബ്ദം നഷ്ടപ്പെടുന്നത്. രോഗം ബാധിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത് രണ്ടരവര്‍ഷക്കാലമാണ്. എന്നാല്‍ പിന്നീട് അരനൂറ്റാണ്ടാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജീവിച്ചത്.

ആദ്യകാലഘട്ടങ്ങളില്‍ വീല്‍ചെയറിനെ ആശ്രയിക്കാന്‍ മടിച്ച സ്റ്റീഫന്‍ ഹോക്കിംഗ് ക്രച്ചസ് ഉപയോഗിച്ചാണ് നടന്നത്. പിന്നീട് പതുക്കെ സംസാരശേഷിയും നഷ്ടപ്പെട്ടു.