ലോകകപ്പ് വേദിക്ക് മുകളിലെ 'അത്ഭുത വെളിച്ചം'; സംഭവിച്ചത് ഇത്.!

Strange lights illuminate the sky above northern Russia
Highlights

  • റഷ്യയിൽ ഫിഫ ഫുട്ബോൾ ലോകകപ്പ് വേദിക്ക് മുകളിലെ 'അത്ഭുത വെളിച്ചമാണ്' റഷ്യയിലെ ചര്‍ച്ച

മോസ്കോ: റഷ്യയിൽ ഫിഫ ഫുട്ബോൾ ലോകകപ്പ് വേദിക്ക് മുകളിലെ 'അത്ഭുത വെളിച്ചമാണ്' റഷ്യയിലെ ചര്‍ച്ച. ലോകകപ്പ് വേദികളിലൊന്നായ നിസ്നി നോവ്ഗരഡ് സ്റ്റേഡിയത്തിനു മുകളിൽ നിന്നായിരുന്നു ആ കാഴ്ച. ജൂൺ 24ന് ഇംഗ്ലണ്ടിന്‍റെ മത്സരം നടക്കാനിരിക്കുന്ന ആ സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നത് ജനങ്ങളുടെ കണ്ണില്‍ പെട്ടത്. 

കിറോവിൽ നിന്നുള്ള യുവതി പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇതിൽ ഏറ്റവും വൈറലായത്. തിരണ്ടി മത്സത്തിന്‍റെ ആകൃതിയിൽ ആകാശത്തിലൂടെ പോകുന്ന വെളിച്ചവിന്യാസമായിരുന്നു അത്. ലോകകപ്പ് കാണാൻ അന്യഗ്രഹ ജീവികൾ എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷെ ശരിക്കും സംഭവം പിന്നീടാണ് അറിഞ്ഞത്. സംഭവം ലോകകപ്പിന്‍റെ ആരവത്തിനിടയില്‍ തങ്ങളുടെ ബഹിരാകാശ ശേഷിയിലെ ശക്തി റഷ്യ ഒന്ന് പരീക്ഷിച്ചതാണ്.

റഷ്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തെയായിരുന്നു ഇതെന്നാണ് വിശദീകരണം. ഗ്ലോനസ് –എം എന്ന കൃത്രിമോപഗ്രഹത്തിന്‍റെ വിക്ഷേപണമായിരുന്നു അത്. സോയുസ് 2.1 ബി റോക്കറ്റിലേറി അര്‍ഹാൻഗിൽസ്ക് മേഖലയിൽ നിന്നായിരുന്നു യാത്ര. ഇവിടെ പ്ലീസെറ്റ്സ്ക് കോസ്മോഡ്രോമിൽ നിന്ന് ഞായറാഴ്ചയായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ജൂൺ 17നു തീരുമാനിച്ചുറപ്പിച്ചതു പ്രകാരം പ്രാദേശിക സമയം 12.45നു തന്നെ വിക്ഷേപണവും നടന്നു. 


 

loader