തിരുവനന്തപുരം: പുതിയ ചലച്ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന സൈറ്റ് തമിഴ് റോക്കേഴ്സ് പൂട്ടിച്ചു. കേരള പോലീസിന്‍റെ സൈബര്‍ ഡോം ആണ് ഇതിന് നേതൃത്വം നല്‍കിയത്. തമിഴ് സിനിമ ലോകത്തിന് ഏറെ തലവേദനയുണ്ടാക്കിയ സൈറ്റായിരുന്നു തമിഴ് റോക്കേഴ്സ്. നേരത്തെ ഇതിന്‍റെ അഡ്മിനെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതിന് സ്ഥിരീകരണം ഇല്ലായിരുന്നു. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ പൃഥ്വിരാജിന്‍റെ വിമാനം അടുക്കമുള്ള ചിത്രങ്ങള്‍ തമിഴ് റോക്കേഴ്സ് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്‍റെ അണിയറക്കാര്‍ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി.