Asianet News MalayalamAsianet News Malayalam

സ്ക്രാച്ച് കാര്‍ഡ് ലോട്ടറിക്ക് സമം; ഗൂഗ്ള്‍ പേയ്ക്ക് ഈ സംസ്ഥാനത്ത് പിടിവീണു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഓഗസ്റ്റില്‍ 342 ദശലക്ഷം ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്ത ഫ്‌ലിപ്കാര്‍ട്ടിന്‍റെ ഫോണ്‍പെ ആണ് ഒന്നാമതുള്ളത്.

Tamilnadu to ban google pay scratch card
Author
Chennai, First Published Nov 9, 2019, 11:19 PM IST

ചെന്നൈ: യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്ക് തമിഴ്നാട്ടില്‍ തിരിച്ചടി. സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിനു തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നുമാണ് സംസ്ഥാനം സര്‍ക്കാര്‍ നിലപാട്. തമിഴ്‌നാടിന്‍റെ ലോട്ടറി നിരോധനം ഗൂഗിള്‍ പേ ലംഘിച്ചതായും കണ്ടെത്തി. സ്‌ക്രാച്ച് കാര്‍ഡ് ഫലത്തില്‍ ലോട്ടറിയാണെന്നും സമ്മാന പദ്ധതി (നിരോധനം) നിയമം 1979, പ്രകാരം ഇത്തരം കാര്യങ്ങള്‍ വിലക്കിയിട്ടുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എല്‍. രാജ പറഞ്ഞു.

ഒരു ഉല്‍പ്പന്നത്തിന് കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന ഒരു സ്‌കീമും അനുവദനീയമല്ലെന്നും ഭാഗ്യ നറുക്കെടുപ്പ് അല്ലെങ്കില്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതു കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രാച്ച് കാര്‍ഡുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ കൂപ്പണുകള്‍ പോലുള്ള സ്ഥിരമായ റിവാര്‍ഡുകളും ഗൂഗിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഓഗസ്റ്റില്‍ 342 ദശലക്ഷം ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്ത ഫ്‌ലിപ്കാര്‍ട്ടിന്‍റെ ഫോണ്‍പെ ആണ് ഒന്നാമതുള്ളത്. 320 ദശലക്ഷം ഇടപാടുകളുമായി ഗൂഗിള്‍ പേ രണ്ടാമതാണ്. കഴിഞ്ഞ ഒക്ടോബറില്‍ യുപിഐ പേയ്‌മെന്‍റുകള്‍ 1 ബില്യണ്‍ ഇടപാടുകള്‍ മറികടന്നു.

വെര്‍ച്വല്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ വഴിയാണ് ഗൂഗിള്‍ ഇപ്പോള്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ പണം വിതരണം ചെയ്യുന്നതിനും തമിഴ്‌നാട്ടില്‍ നിരോധനമുണ്ട്. കൂടാതെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ലോട്ടറി നിരോധനം നടപ്പാക്കുന്നത് എളുപ്പമാണെങ്കിലും ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത് പ്രായോഗികമല്ലെന്ന് ഗൂഗിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. നിരോധിത സ്ഥലത്തെ ഉപയോക്താക്കള്‍ക്ക് വേണ്ടി രാജ്യത്ത് ആകെ ഉപയോഗിക്കുന്നവരുടെ അനുഭവത്തില്‍ വ്യതിയാനം വരുത്തുന്നത് സങ്കീര്‍ണ്ണമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. എങ്കിലും ഇപ്പോള്‍ നിയമവിരുദ്ധമായി ചേര്‍ക്കപ്പെട്ട ക്ലെയിം ചെയ്ത റിവാര്‍ഡ് റദ്ദാക്കാമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios