മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാനായി ടിസിഎസ് മാനേജിങ്ങ് ഡയറക്ടറും സിഇഒയുടെ എന്‍. ചന്ദ്രശേഖരനെ ടാറ്റ സണ്‍സ് മേധാവിയായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിടവിലേക്ക് ടാറ്റാ സണ്‍സ് തിരഞ്ഞെടുത്തത് ഒരു മലയാളിയേയാണ്. 

ലക്‌നൗവില്‍ വളര്‍ന്ന് രാജേഷ് ഗോപിനാഥനാകും ടിസിഎസിന്‍റെ തലപ്പത്ത് എത്തുന്നത്. നിലവില്‍ ഇദ്ദേഹം നിലവില്‍ ടിസിഎസിന്‍റെ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ്. തിരുച്ചറപ്പള്ളി റീജിയണല്‍ എന്‍ജിനിയറിങ് ബിരുദം നേടിയ ശേഷം ഐഐഎം അഹമ്മദാബാദില്‍ നിന്നായി പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. ർ

2001ലാണ് അദ്ദേഹം ടിസിഎസ്സിന്റെ ഭാഗമായത്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തുന്നതോടെ എച്-1ബി വിസ റദ്ദ് ചെയ്ത് സ്വദേശി വത്കരണം അടക്കമുള്ള നടപടികളിലേക്ക് കടക്കുമ്പോള്‍ എടുക്കേണ്ടതടക്കമുള്ള നയങ്ങളാണ് ഇദ്ദേഹത്തില്‍ നിന്നും എല്ലാവരും ഉറ്റുനോക്കുന്നത്. മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ ചെയര്‍മാനെ കമ്പനി തെരഞ്ഞെടുത്തത്.