
കഴിഞ്ഞ ജൂണ്‍ 4നാണ് 16,500 ന് അടുത്ത് വിലയുള്ള സാംസങ്ങ് ഗ്യാലക്സി എ5 ടെക്നോപാര്‍ക്കിലെ ഒരു കമ്പനി ജീവനക്കാരനായ പ്രവീണ്‍ ഓഡര്‍ ചെയ്യുന്നത്. ഓഡര്‍ പ്ലേസ് ചെയ്തത് മുതല്‍ ഡെലിവറി സമയം വരെ കൃത്യമായി ആമസോണില്‍ നിന്നും സന്ദേശങ്ങളും ലഭിച്ചിരുന്നു.

ബുധനാഴ്ചയോടെയാണ് ഫോണ്‍ ഡെലിവറി ചെയ്തത്. എന്നാല്‍ ആമസോണിന്‍റെ കവര്‍ പൊളിച്ച് അതിലുള്ള ഗ്യാലക്സി ഫോണിന്‍റെ കവര്‍ പൊളിച്ച പ്രവീണിന് ലഭിച്ചത് 2 കല്ലുകള്‍. ഒപ്പം ചാര്‍ജറും. കൃത്യമായി സീല്‍ ചെയ്ത രീതിയിലായിരിന്നു സാംസങ്ങ് ഫോണ്‍ ബോക്സ് എന്ന് പ്രവീണ്‍ പറയുന്നു. ഇത് സംബന്ധിച്ച് ആമസോണിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ പരിഹാരം കാണാം എന്ന് പറഞ്ഞെന്ന് പ്രവീണ്‍ പറഞ്ഞു. എന്നാല്‍ നിയമനടപടികള്‍ ആലോചിക്കുന്നതായി പ്രവീണ്‍ asianetnews.tv യോട് പറഞ്ഞു.
