ഇങ്ങനെ അനുമതി ലഭിച്ചാല്‍ വാട്ട്സ്ആപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകളുടെ മോഡലില്‍ ഡാറ്റ അധിഷ്ഠിത സൗജന്യ കോളുകള്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്ക് സാധിക്കും. നിലനില്‍ ഇത്തരം ആപ്പുകള്‍ തങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും, ഇത് ഇന്‍റര്‍നെറ്റ് അസമത്വമാണെന്നുമാണ് ടെലികോം കമ്പനികളുടെ നിലപാട്.
എന്നാല്‍ പുതിയ നിലപാടില്‍ ജനങ്ങളുടെ പ്രതികരണം എടുത്ത ശേഷമായിരിക്കും അന്തിമ തീരുമാനം എന്നാണ് ട്രായിയുടെ നിലപാട്. ഇതിനായുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പിന്നീട് ലഭിക്കുന്ന അഭിപ്രായങ്ങള്‍ ഒരു മാസം പഠിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച് സര്‍ക്കാറിന് അവസാന റിപ്പോര്‍ട്ട് നല്‍കൂ. നിലവില്‍ ടെലികോം കമ്പനികള്‍ക്ക് നേരിട്ട് ഇന്‍റര്‍നെറ്റ് കോളിംഗ് നല്‍കാന്‍ രാജ്യത്തെ ടെലികോം നിയമങ്ങള്‍ അനുമതി നല്‍കുന്നില്ല.
ടെലികോം സേവനദാതക്കളുടെ ലൈസന്‍സ് സംവിധാനമാണ് ഇവര്‍ക്ക് ഇന്‍റര്‍നെറ്റ് കോളുകള്‍ നല്‍കാന്‍ കഴിയാത്തതിന്‍റെ പ്രധാന കാരണം. അതേ സമയം വാട്ട്സ്ആപ്പ് പോലുള്ള സംവിധാനങ്ങള്‍ക്ക് ലൈസന്‍സിംഗും മറ്റ് ചിലവുകളും ഇല്ല. ഇവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണം എന്ന ടെലികോം കമ്പനികളുടെ നിലപാട് നേരത്തെ ട്രായി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലികോം അസമത്വം എന്ന പേരില്‍ ടെലികോം കമ്പനികള്‍ വീണ്ടും ട്രായിയെ സമീപിച്ചത്.
