ടെലഗ്രാം ആപ്പിനെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പിള്‍ മണിക്കൂറുകള്‍ പുറത്താക്കി. കഴിഞ്ഞ വാരമാണ് സംഭവം നടന്നത്. 'നിയമവിരുദ്ധമായ ഉള്ളടക്കം' ഉണ്ടെന്നു പറഞ്ഞാണ് ആപ്പിൾ ടെലഗ്രാം ആപ്പിനെ പുറത്താക്കിയത്. ടെലിഗ്രാം ആന്‍ഡ്രോയഡിനു വേണ്ടി റീകോഡു ചെയ്ത 'ടെലിഗ്രാം X' എന്ന ആപ് പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ആപ്പിള്‍ ടെലഗ്രാം ആപ്പിനെ പുറത്താക്കിയ വിവരം അറിയിച്ചത്. 

തീവ്രവാദ പോസ്റ്റുകളുടെയും ബാല പീഡന ദൃശ്യങ്ങളുടെയും പ്രളയമാണ് ടെലിഗ്രാം ആപ്പിൽ.മോശം ഉള്ളടക്കം കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് ആപ് സൃഷ്ടാക്കളെ അറിയിക്കാനാണ് ഇത്. ഇതെല്ലാം നിറവേറ്റിയാല്‍ പോലും ആപ്പുകളിലൂടെ അശ്ലീല ഉള്ളടക്കമോ, ഭീഷണിയുടെ സ്വരമോ ഒക്കെയുള്ള ആപ്പുകളെ വിലക്കാനുള്ള അധികാരം ആപ്പിളിനുണ്ട്. ഇത് സംബന്ധിച്ച് ടെലഗ്രാം നിര്‍മ്മാതാക്കള്‍ക്ക് ആപ്പിള്‍ വൈസ് പ്രസിഡന്‍റ് ഫിലിപ്പ് ഷില്ലര്‍ മെയില്‍ അയച്ചിരുന്നു.

എന്നാല്‍ ആപ്പിള്‍ പറഞ്ഞ 'നിയമവിരുദ്ധമായ ഉള്ളടക്കം' പിന്‍വലിച്ചതിന് പിന്നാലെയാണ് പിന്നീട് ടെലഗ്രാം തിരിച്ചെത്തിയത്. എന്തായാലും ടെലഗ്രാമില്‍ പ്രവഹിക്കുന്ന കണ്ടന്‍റ് സംബന്ധിച്ച് ഏറെ പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്.