എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ആൾമാറാട്ടം അടക്കം തട്ടിപ്പ് തടയുന്നത് എങ്ങനെ എന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ദില്ലി: യൂസര്‍ നെയിം ഫീച്ചറില്‍ വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍. എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ആൾമാറാട്ടം അടക്കം തട്ടിപ്പ് തടയുന്നത് എങ്ങനെ എന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അതിനിടെ അരട്ടൈയിലെ യൂസർ നെയിം ഫീച്ചർ നിർത്തലാകിയതായി സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. സോഹോയുടെ ചാറ്റ് ആപ്പ് ആണ് അരട്ടൈ.
ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന വാട്‍സാപ്പിന്റെ പുതിയ ഫീച്ചറാണ് 'യൂസർനെയിം'. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിന്റെ സുരക്ഷ കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്. അതേസമയം, യൂസർനെയിം വിഷയത്തിൽ ആശങ്കകൾ തള്ളി വാട്സാപ്പ് രംഗത്തെത്തി. യൂസർനെയിം ഫീച്ചർ ഇത് വരെ പ്രയോഗത്തിൽ വന്നിട്ടില്ലെന്നും ഫീച്ചർ ധൃതിയിൽ അവതരിപ്പിക്കില്ലെന്നും വാട്സാപ്പ് അറിയിച്ചു.
