Asianet News MalayalamAsianet News Malayalam

പോണ്‍ കാഴ്ചക്കാരില്‍ മാറ്റങ്ങള്‍; കൂടുതല്‍ പേര്‍ വീഡിയോ കണ്ടത് ഐഫോണില്‍, കണക്കുകള്‍ പുറത്തുവിട്ട് പോണ്‍ഹബ്

മൊബൈലില്‍ പോണ്‍ വീഡിയോ കാണ്ടവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഐഫോണ്‍ ഉപഭോക്താക്കളാണെന്ന് പോണ്‍ ഹബിന്‍റെ കണക്ക്. ഡെസ്ക് ടോപ്പിലും ലാപ്ടോപ്പിലുമായി പോണ്‍ കാണുന്നവരില്‍ വീണ്ടും കുറവുവന്നതായും പോണ്‍ ഹബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

The iPhone is now the internets preferred porn streaming device
Author
Kerala, First Published Dec 24, 2019, 3:48 PM IST

മൊബൈലില്‍ പോണ്‍ വീഡിയോ കാണ്ടവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഐഫോണ്‍ ഉപഭോക്താക്കളാണെന്ന് പോണ്‍ ഹബിന്‍റെ കണക്ക്. ഡെസ്ക് ടോപ്പിലും ലാപ്ടോപ്പിലുമായി പോണ്‍ കാണുന്നവരില്‍ വീണ്ടും കുറവുവന്നതായും പോണ്‍ ഹബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.  ആകെ പോണ്‍ കാണുന്നവരില്‍ 76.6 ശതമാനം ആളുകളും മൊബൈലില്‍ നിന്നാണ് പോണ്‍ വീഡിയോകള്‍ കാണുന്നത്. 

2018നെ  അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്‍റെ വര്‍ധനവാണിത്.  അതില്‍ തന്നെ 52.8 ശതമാനവും ആപ്പിള്‍ ഫോണ്‍ ഉപഭോക്താക്കളാണ്. കഴിഞ്ഞ വര്‍ഷം 54.4 ശതമാനവും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കളായിരുന്നു. അന്ന് 46.6 ശതമാനം ആളുകളായിരുന്നു ഐഫോണില്‍ നിന്ന് പോണ്‍ വീഡിയോ കണ്ടത്. അതേസമയം ബ്രൗസറുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചത് ഗൂഗിള്‍ ക്രോമാണ്. മൊബൈലിലും ഡെസ്ക്ടോപ്പിലും ക്രോം തന്നെയാണ് മുന്നില്‍. 

ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞ വീഡിയോ 'റിയലിസ്റ്റിക് ' വീഡിയോകളാണെന്നും പോണ്‍ ഹബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രൊഫഷണലി എടുക്കുന്ന പോണ്‍ വീഡിയോകള്‍ കാണാനുള്ള ആളുകളുടെ താല്‍പര്യം കുറഞ്ഞുവെന്നാണ് കണക്ക്. മറിച്ച് യഥാര്‍ത്ഥമായ സെക്സ് ഉള്‍പ്പെടുന്ന വീഡിയോകള്‍ (amature) ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും പോണ്‍ഹബ് കണക്കുകള‍് വ്യക്തമാക്കുന്നു. 4200 കോടി ആളുകളാണ് ഈ  വര്‍ഷം ഇതുവരെ പോണ്‍ ഹബ്ബ് സന്ദര്‍ശിച്ചത്.

Follow Us:
Download App:
  • android
  • ios