ദില്ലി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയകളിലും വിവിധ വെബ്‌സൈറ്റുകളിലും പ്രചരിച്ച വാര്‍ത്തയായിരുന്നു നീത അംബാനി ഉപയോഗിക്കുന്നത് 315 കോടി രൂപയുടെ ഐഫോണ്‍ ആണെന്ന്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും നല്‍കിയ വ്യാജ വാര്‍ത്തക്ക് തിരുത്ത് നല്‍കുകയും ചെയ്തു. വിദേശമാധ്യമങ്ങള്‍ പോലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാതെയാണ് സോഷ്യാല്‍ മീഡിയകളില്‍ മിക്കവരും വാര്‍ത്ത ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതിനെല്ലാം സ്ഥിരീകരണവുമായി റിലയന്‍സ് ജിയോ ജനറല്‍ മാനേജര്‍ അനുജ ശര്‍മ രംഗത്തെത്തി. ഇത്രയും വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ അംബാനി കുടുംബത്തില്‍ ആരും തന്നെ ഉപയോഗിക്കുന്നില്ലെന്ന് അനുജ ശര്‍മ വ്യക്തമാക്കി.

നിത അംബാനി ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയും വില കൂടിയ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെ താല്‍പര്യം എന്താണെന്ന് അറിയില്ലെന്നും അനുജ പറഞ്ഞു.