ഇതാ എത്തി.. വയറുകള്‍ ഇല്ലാത്ത ചാര്‍ജിംഗിലേക്ക് സ്വാഗതം
സിലിക്കണ്‍വാലി: ഫോണ്‍ ചാര്‍ജ് ചെയ്യുക എന്നത് ഇന്നത്തെ തലമുറയുടെ ഒരു പ്രശ്നമാണ്. ചാര്‍ജറും യുഎസ്ബിയും തൂക്കി നടക്കുന്നവര്‍ ഔട്ട്ഡേറ്റഡ് ആകുന്ന കാലം അടുത്തോ. ഇതാ വയര്‍ലെസ് ചാര്‍ജറിന്‍റെ ലോകത്തേക്ക് ഒരു വെല്‍ക്കം പ്രോഡക്ട്. ലോകത്തിലെ ആദ്യ വയർലെസ് മൊബൈൽ ചാർജർ റെഡി. ലോകത്ത് ടെക്നോളജിയുടെ എല്ലാ പരീക്ഷണങ്ങളും പിറവിയെടുക്കുന്നു സിലിക്കൺവാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തുവന്നത്.
ചാർജിങിന് ആവശ്യമായ കോഡോ മാറ്റോ ഇല്ലാതെ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതിക വിദ്യയുടെ അവകാശവാദവുമായി എത്തിയത് സിലിക്കൺവാലിയിലെ പുതുതലമുറയിൽപെട്ട പൈ എന്ന സ്റ്റാർട്ടപ്പ് ആണ്. ചെറിയ ടേബിൾ വെയ്സിന്റെ വലിപ്പത്തിലുള്ള ചാർജർ ഉപയോഗിച്ച് ആപ്പിൾ,ആൻഡ്രോയിഡ് ഫോണുകൾ ചാർജ് ചെയ്യാം.
വയറിനും മാറ്റിനും പകരം കാന്തിക തരംഗങ്ങളാണ് പുതിയ ചാർജറിൽ പ്രവർത്തിക്കുക. കാന്തിക മണ്ഡലത്തിലൂടെ ഊര്‍ജം ഇലക്ട്രോണിക് ഉപകരണങ്ങളിൽ എത്തിക്കാനാകുന്നതാണ് സാങ്കേതിക വിദ്യയെന്ന് പൈ ചീഫ് ടെക്നോളജി ഓഫീസർ ലിക്സിൻ ഷിയും സഹനിർമാതാവ് ജോൺ മക്ഡൊണാൾഡും പറഞ്ഞു.
മാധ്യമപ്രവർത്തകർക്കുവേണ്ടി ഇതിന്റെ പ്രദർശനവും നടന്നു. കാന്തിക തരംഗങ്ങൾക്ക് സ്മാർട് ഫോണിനെ കണ്ടെത്താൻ കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. കൂടുതൽ സമയം ചാര്‍ജ് നില്‍ക്കുന്ന രീതിയില്‍ കാന്തിക പ്രസരണം എങ്ങനെ വികസിപ്പിക്കും എന്നതായിരുന്നു സംഘം നേരിട്ട വെല്ലുവിളി. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ഇത് മറികടന്നതെന്നും സംഘം പറയുന്നു.
ലോക പ്രശസ്ത സാങ്കേതിക വിദ്യസ്ഥാപനമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയവരാണ് ലിക്സിൻ ഷിയും ജോൺ മക്ഡൊണാൾഡും. മൂന്നര വർഷം മുമ്പാണ് സംയുക്തമായി വയർലെസ് ചാർജർ വികസിപ്പിക്കാനുള്ള പദ്ധതിക്കായി ഇവർ യോജിച്ച് പ്രവർത്തനം തുടങ്ങിയത്.
.