മുംബൈ: മുംബൈ: ജിയോ പ്രൈം മെംബർഷിപ്പിനുള്ള കാലാവധി നീട്ടി. ഏപ്രിൽ 15 വരെയാണ് പ്രൈം മെംബർഷിപ്പിൽ ഉൾപ്പെടാൻ കഴിയുക. പ്രൈം മെന്പർഷിപ്പ് എടുക്കുന്നവർക്ക് ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും. 

ജിയോ സമ്മർ സർപ്രൈസ് എന്ന ഓഫറാണ് റിലയൻസ് പ്രഖ്യാപിച്ചത്. ഏപ്രിൽ 15നുളളിൽ 303 രൂപയോ അതിന് മുകളിലോ ഉള്ള പ്ലാനുകൾ തെരഞ്ഞെടുത്താൽ മൂന്ന് മാസം സൗജന്യ സേവനം ലഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പത്രക്കുറിപ്പിൽ അറിയിച്ചു. നിലവിൽ 7.2 കോടി പ്രൈം അംഗങ്ങളുണ്ടെന്നാണ് കന്പനിയുടെ വാദം.

പ്രൈം മെന്പർഷിപ്പ് എടുക്കാനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നായിരുന്നു കന്പനി നേരത്തെ അറിയിച്ചിരുന്നത്.ആറു മാസം സൗജന്യ സേവനം നല്‍കിയ ശേഷം നാളെ മുതല്‍ ചാര്‍ജ് ഈടാക്കും എന്നാണ് ഇതു വരെ കമ്പനി അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് റിലയന്‍സിന്റെ പുതിയ അറിയിപ്പ്.

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്നവസാനിക്കുമ്പോഴും ഉപഭോക്താക്കളില്‍ 50 ശതമാനത്തില്‍ ഏറെപ്പേര്‍ പുതിയ പ്ലാനില്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനി ലക്ഷ്യിമിട്ട 100 മില്ല്യണ്‍ എന്ന അക്കത്തിലേക്ക് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്താനാണ് പുതിയ പ്ലാന്‍ ജിയോ ആരംഭിച്ചത്.

ജിയോയുടെ കടന്നുവരവിനു ശേഷം ടെലികോം രംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നിരുന്നു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ മുന്‍ നിര സേവനദാതാക്കളില്‍ നിന്ന് ഉപഭോക്താക്കള്‍ വ്യാപകമായി ജിയോയിലേക്ക് മാറിയിരുന്നു. എന്നാല്‍ ജിയോയുടെ ആറുമാസം നീണ്ടു നിന്ന ഓഫര്‍ അവസാനിക്കാനിരിക്കെ മികച്ച പ്ലാനുകളുമായി സേവനദാതാക്കള്‍ രംഗത്തെത്തിയതും ജിയോയ്ക്ക് വെല്ലുവിളിയായി.

നിലവില്‍ കമ്പനി ഉപഭോക്താക്കളുടെ സ്വാഭാവം നീരീക്ഷിക്കുകയാണ് ജീയോ. എത്രപേര്‍ ഇതുവരെ താരിഫ് പ്ലാനുകളിലേക്ക് മാറി, എത്ര പേര്‍ സിം ഉപേക്ഷിക്കും, എത്രപേര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിക്കും തുടങ്ങിയവയാണ് കമ്പനി പരിശോധിക്കുന്നത്. അതിന് ശേഷം താരിഫ് പ്ലാന്‍ സ്വീകരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നും വാര്‍ത്തകളുണ്ട്. അതിന്‍റെ ഭാഗം കൂടിയാണ് പുതിയ സമ്മര്‍ പ്ലാന്‍.