നിങ്ങളെ ഫോണ്‍ റേഡിയേഷന്‍ മൂലമുള്ള വന്ധ്യതയില്‍ നിന്നും രക്ഷിക്കും എന്നാണ് ഈ പുതിയ പുരുഷ അടിവസ്ത്ര ബ്രാന്‍റിന്‍റെ അവകാശവാദം. ഫ്രാന്‍സിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നില്‍. പ്രത്യേകമായി നെയ്തെടുത്ത ഈ അടിവസ്ത്രത്തിന്‍റെ മെറ്റീരിയല്‍ റേഡിയേഷനെ തടയും എന്നാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.

നാല് നിറങ്ങളിലാണ് ഈ അടിവസ്ത്രം ലഭിക്കുന്നത്, ബ്ലാക്, ബ്ലൂ, ഗ്രേ, ഗ്രീന്‍, റെഡ് എന്നീ കളറുകളിലാണ് ഇവ ലഭിക്കുക. ലോകത്തിലെ തന്നെ 14 ശതമാനം ജനത വന്ധ്യത പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് അതില്‍ 40 ശതമാനം പുരുഷന്മാരാണ്. ഇതില്‍ തന്നെ 17 ശതമാനം വന്ധ്യതയ്ക്ക് കാരണം മൊബൈല്‍ ഫോണുകളാണ് അതിനാണ് ഈ വസ്ത്രം പ്രതിവിധി നല്‍കുന്നത് എന്ന് nzherald.com റിപ്പോര്‍ട്ട് ചെയ്യുന്നു.