ഒന്ന് കുടിവെള്ളം, രണ്ട് ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, പിന്നെ വൈദ്യുതി. സൗരോര്‍ജ്ജത്തിലാണ് ഇത് പ്രവര്‍ത്തിക്കുക, ഒപ്പം തന്നെ കുടിവെള്ള ശുദ്ധീകരണവും, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും, വൈദ്യുതിയും നല്‍കും. ഒരു സിംഗിള്‍ യൂണിറ്റ് വാട്ട്ലി 3000 പേര്‍ക്ക് ഗുണം ചെയ്യും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഒരു യൂറോപ്യന്‍ - ആഫ്രിക്കന്‍ പ്രോജക്ടായ ഈ അത്ഭുത ഉപകരണത്തിന്‍റെ ട്രയല്‍ ഇപ്പോള്‍ വിജയകരമായ ഘാനയിലെ ഒരു ഗ്രാമത്തില്‍ നടന്നുവരുകയാണ്.