വാഷിംങ്ടണ്‍: ഈ വര്‍ഷം ഒരു സെക്കന്‍റ് കൂടുതല്‍ ആയിരിക്കും. അമേരിക്കന്‍ നേവല്‍ ഓബ്സര്‍വെറ്ററിയാണ് ഇത് വ്യക്തമാക്കിയത്. അമേരിക്കയിലെ യുഎസ്എന്‍ഒയുടെ മാസ്റ്റര്‍ ഫെസിലിറ്റി ക്ലോക്കില്‍ 4:29:59 am IST, on January 1, 2017 ഒരു സെക്കന്‍റ് ഉള്‍പ്പെടുത്തിയതിന് ഒപ്പമാണ് ഈ വര്‍ഷം ഡിസംബര്‍ 31ല്‍ ഒരു സെക്കന്‍റ് ഉള്‍പ്പെടുത്തിയത്.
1970 ല്‍ നിലവില്‍ വന്ന കരാര്‍ പ്രകാരം ലോകത്തിലെ സമയമേഖലകളും അന്താരാഷ്ട്ര സമയവും തമ്മിലുള്ള തുലനം പരിപാലിക്കാന്‍ ഒരു കരാര്‍ നിലവിലുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് സെക്കന്‍റിന്‍റെ കൂട്ടിച്ചേര്‍ക്കല്‍.
അന്താരാഷ്ട്ര എര്‍ത്ത് റൊട്ടേഷന്‍ ആന്‍റ് റെഫറന്‍സ് സിസ്റ്റം സര്‍വ്വീസ് ആണ് സമയക്രമത്തിലെ മാറ്റം പരിശോധിക്കുന്നത്. രണ്ട് ടൈം സ്കെയിലുകള്‍ തമ്മില്‍ 0.9 സെക്കന്‍റിന്‍റെ വ്യത്യാസം നിലനിര്‍ത്താന്‍ ഒരു സെക്കന്‍റ് ആഡ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഇവരാണ്.
